February 2, 2025 2:28 pm

സാൻ്റിയാഗോ മാർട്ടിൻ്റെ 8.8 കോടി രൂപ കള്ളപ്പണം കണ്ടുകെട്ടി

ചെന്നൈ: ‘ഭാഗ്യക്കുറി രാജാവ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാൻ്റിയാഗോ മാർട്ടിൻ്റെ ചെന്നൈയിലെ കോർപറേറ്റ് ഓഫീസിൽ നിന്നും 8.8 കോടി രൂപ എൻഫോഴ്സ്മെൻ്റ് വിഭാഗത്തിൻ്റെ തിരച്ചിലിനെ തുടർന്ന് കണ്ടുകെട്ടി.

തിരഞ്ഞെടുപ്പ് ബോണ്ട് വഴി രാജ്യത്തെ രാഷ്ട്രീയ കക്ഷികൾക്ക് ഏറ്റവും കൂടുതൽ പണം നൽകിയ ഭാഗ്യക്കുറി കച്ചവടക്കാരൻ ആണ് സാൻ്റിയാഗോ മാർട്ടിൻ. 1300 കോടി രൂപയാണ് ഇദ്ദേഹം സംഭാവനയായി രാഷ്ട്രീയ കക്ഷികൾക്ക് നൽകിയത്. എന്നാൽ കള്ളപ്പണ ഇടപാടുകളിലാണ് ഇഡിയുടെ അന്വേഷണം.

വിവിധ സംസ്ഥാനങ്ങളിലായി സാൻ്റിയാഗോ മാർട്ടിനുമായി ബന്ധപ്പെട്ട 20ഓളം കേന്ദ്രങ്ങളിൽ ഇ ഡി പരിശോധന നടത്തിയിരുന്നു. തമിഴ്നാട്ടിൽ ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലും ഹരിയാനയിലെ ഫരീദാബാദിലും പഞ്ചാബിലെ ലുധിയാനയിലും വെസ്റ്റ് ബംഗാളിലെ കൊൽക്കത്തിയിലുമായാണ് തെരച്ചിൽനടന്നത്.മാർട്ടിനെതിരെ അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതിയിൽ പച്ചക്കൊടി ലഭിച്ചതിന് പിന്നാലെയാണ് ഇ ഡി
പരിശോധന തുടങ്ങിയത്.

രാഷ്ട്രീയക്കാര്‍ക്ക് നല്‍കിയത് ₹1,368 കോടി! കേരളത്തിലും വിവാദ നായകന്‍, 'ലോട്ടറി കിംഗ്' സാന്റിയാഗോ മാര്‍ട്ടിന് 'ക്ലിപ്പിട്ട്' ഇ.ഡി | ED Conducts Fresh ...

കേരളത്തിൽ വ്യാജ ലോട്ടറി വിറ്റ് സിക്കിം സർക്കാരിന് 900 കോടി നഷ്ടം വരുത്തിയ കേസിൽ കഴിഞ്ഞ വർഷമാണ് മാർട്ടിൻ്റെ 457 കോടി ഇ ഡി കണ്ടുകെട്ടിയത്. സിക്കിം ലോട്ടറിയുടെ പ്രധാന വിതരണക്കാരായിരുന്നു ഫ്യൂച്വർ ഗെയിമിങ് സൊല്യൂഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്.

ഇത് കൂടാതെ മാർട്ടിൻ ബിൽഡേർസ്, ഡെയ്‌സൺ ലാൻ്റ് ആൻ്റ് ഡെവലപ്മെൻ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയും സാൻ്റിയാഗോ മാർട്ടിൻ്റെ സ്ഥാപനങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News