April 22, 2025 11:48 pm

എൽ.കെ.അഡ്വാനിക്ക് ഭാരതരത്ന പുരസ്കാരം

ന്യൂഡൽഹി: അടൽ ബിഹാരി വാജ്പേയ് സർക്കാരിലെ ഉപ പ്രധാനമന്ത്രിയും മുൻ ബിജെപി പ്രസിഡണ്ടുമായ എൽ.കെ.അഡ്വാനിക്ക് ഭാരതരത്ന പുരസ്കാരം.

അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട രഥയാത്ര നയിച്ചത് അഡ്വാനിയായിരുന്നു. തൊണ്ണൂററാറാം വയസിലാണ് അഡ്വാനിക്ക് പരമോന്നത സിവിലിയൻ ബഹുമതി കിട്ടുന്നത്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ”എക്സി”ലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുരസ്കാര വിവരം അറിയിച്ചത്. ‘അഡ്വാനിക്ക് ഭാരതരത്ന നൽകുന്ന വിവരം പങ്കുവയ്ക്കുന്നതിൽ വളരെ സന്തോഷമുണ്ട്. വളരെ വൈകാരികമായ നിമിഷമാണിത്. ഈ ബഹുമതി ലഭിച്ചതിൽ അദ്ദേഹത്തെ വിളിച്ച് അഭിനന്ദിച്ചു. ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളാണ് അദ്ദേഹം. ഇന്ത്യയുടെ വികസനത്തിന് അഡ്വാനി നൽകിയ സംഭാവനകൾ വലുതാണ്. സമൂഹത്തിന്റെ താഴേക്കിടയിൽ നിന്ന് രാജ്യത്തിന്റെ ഉപപ്രധാനമന്ത്രി വരെയായി മാറിയ വ്യക്തിയാണ് അദ്ദേഹം”- മോദി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News