തിരുവനന്തപുരം: കുവൈത്തിലെ ഗൾഫ് ബാങ്കിൽ 700 കോടി രൂപയോളം വയ്പാ തട്ടിപ്പ് നടത്തി മുങ്ങിയ 1425 മലയാളികൾക്കെതിരെ അന്വേഷണം ആരംഭിച്ചു.
700 ഓളംപേർ നഴ്സുമാരാണെന്നാണ് കണ്ടെത്തൽ. ഇരുപതോളം കേസുകളാണ് രജിസ്റ്റർ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ദക്ഷിണ മേഖല ഐജിയുടെ നേതൃത്വത്തിൽ അന്വേഷണം ഏകോപിപ്പിക്കും
കുവൈത്തിലെ ഗൾഫ് ബാങ്ക് അധികൃതർ കേരളത്തിൽ എത്തിയപ്പോഴാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. കുവൈറ്റിലെ മിനിസ്റ്റർ ഓഫ് ഹെൽത്തില്‍ നഴ്സായി ജോലി ചെയ്തിരുന്ന 700 ഓളം പേർ കുറ്റാരോപിതരാണ്. 50 ലക്ഷം മുതൽ രണ്ടു കോടി രൂപ വരെയാണ് പലരും വയ്പയെടുത്തത്.കുവൈറ്റ് വിട്ട പലരും പിന്നീട് മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറി.
ഒരു മാസം മുൻപാണ് ഗൾഫിൽ നിന്നും ബാങ്ക് അധികൃതർ എത്തിയത്. അവർ സംസ്ഥാന പൊലീസ് മേധാവിയെ കണ്ടു. തട്ടിപ്പ് നടത്തിയവരുടെ വിലാസം അടക്കം നൽകിയാണ് പരാതി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2020 -22 കാലത്ത് ബാങ്കിൽ നിന്നും ചെറിയ വായ്പ എടുത്താണ് തട്ടിപ്പ് തുടങ്ങിയത്.
ഈ തുക കൃത്യമായി അടച്ച് പിന്നീട് രണ്ടു കോടി രൂപവരെ വായ്പയെടുത്ത് പലരും കേരളത്തിലേക്കും ഇംഗ്ലണ്ടിലേക്കും കാനഡയിലേക്കും അമേരിക്കയിലേക്കും കുടിയേറി.
എറണാകുളം, കോട്ടയം എന്നീ ജില്ലകളിലുള്ളവർക്ക് എതിരെ ആണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല.