കൊച്ചി: സുരേഷ് ഗോപിക്കെതിരെ കൊടുത്ത കേസ് കോടതിയിൽ ഒരു സെക്കന്റ് പോലും കേസ് നിലനിൽക്കില്ലെന്നു ഹൈകോടതി അഭിഭാഷകനും ബി ജെ പി അനുഭാവിയുമായ അഡ്വക്കേറ്റ് കൃഷ്ണരാജ് .ഫേസ്ബുക്കിലൂടെയാണ് കൃഷ്ണരാജിന്റെ പ്രതികരണം..അനവധി പ്രതികരണങ്ങളാണ് പോസ്റ്റിനു ലഭിച്ചത് .
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ :———————————————-
ചവറ്റു കുട്ടയിലെത്തുന്ന പരാതി.
സുരേഷ് ഗോപിക്കെതിരെ മാപ്ര കൊടുത്ത പരാതിയിൽ പിണറായി പോലീസ് സെക്ഷൻ 354A പ്രകാരം കേസ് എടുത്തു. സ്റ്റേഷൻ ജാമ്യം കിട്ടുന്ന കേസ്.
സെക്ഷൻ 354A പ്രകാരം ശരീരത്തിൽ തൊട്ടാൽ മാത്രം പോര. അത് explicit sexual overture ആയിരിക്കണം. അതായത് സ്പഷ്ടമായ ലൈംഗിക പ്രവർത്തികൂടി ആവണം.
എന്നുവെച്ചാൽ മാപ്രാക്ക് അങ്ങനെ തോന്നിയാൽ പോരാ എന്നർത്ഥം.
ചുരുക്കി പറഞ്ഞാൽ കോടതിയിൽ ഒരു സെക്കന്റ് പോലും നിലനിൽക്കാത്ത ഒരു പൊട്ട കേസ്. ഉദ്ദേശം വ്യക്തം. രാഷ്ട്രീയം തന്നെ.
എന്തായാലും സിപിഎം ജമാഅത് കൂട്ടുകെട്ടിൽ കളി തുടങ്ങിയ സ്ഥിതിക്ക് നമുക്ക് കാണാം.