ആർ. ഗോപാലകൃഷ്ണൻ
🔸🔸
ഓരോ മലയാളിയുടേയും ഒരോ ദിവസവും കടന്നു പോവുന്നത് കൊച്ചിക്കാരൻ കാട്ടാശ്ശേരി ജോസഫ് യേശുദാസന്റെ ശബ്ദം കേട്ടുകൊണ്ടാവും.
ജനറേഷൻ ഗ്യാപ്പെന്നോ പ്രായഭേദമെന്നോ നോക്കാതെ ആബാലവൃദ്ധം മലയാളികൾ ഹൃദയത്തോട് ചേർത്ത് പിടിച്ച ഇങ്ങയൊരു പാട്ടുകാരൻ ഇനി മലയാളത്തിലുണ്ടാവുമോ എന്ന് സംശയമുണ്ട്.
യേശുദാസിൻറെ ശതാഭിഷേക സ്പെഷ്യൽ:
https://www.youtube.com/watch?v=0I7C8VTCprk
🔸യേശുദാസ്: അരനൂറ്റാണ്ട് മുമ്പ്:
‘മൂവിരമ’യിൽ (1971 ഒക്ടോബർ 1-ന്) ‘താരത്തിൻ്റെ ഒരു ദിവസം’ എന്ന പംക്തിയിൽ വന്നതാണു് ഗായകൻ യേശുദാസിൻ്റെ ഈ അപൂർവ /അമൂല്യ ചിതങ്ങൾ…
https://www.facebook.com/100000927399223/posts/6734823003225213/?mibextid=Nif5oz
———————————————————————————————————————————————————————————————————
💕
1940 ജനുവരി 10-ന് ജനനം; കൊല്ലവർഷം 1115 ധനു മാസത്തിലെ ഉത്രാടം നക്ഷത്രത്തിൽ ആണത്: അതു കൊണ്ട്, ഈ വർഷത്തെ ‘പിറന്നാൾ’ ഈ വരുന്ന വെള്ളിയാഴ്ച (ജനുവരി 12-ന്) ആണ് വരുന്നത്.
🔸
1961 നവംബർ 14-നാണ് യേശുദാസിന്റെ ആദ്യ ഗാനം റെക്കോർഡ് ചെയ്തത്. കെ. എസ്. ആന്റണി എന്ന സംവിധായകൻ തന്റെ ‘കാൽപ്പാടുകൾ’ എന്ന സിനിമയിൽ… യേശുദാസ് അസമീസ്, കശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലും പാടിയിട്ടുണ്ട്.
ചലച്ചിത്ര സംഗീതലോകത്തു മാത്രമല്ല, കര്‍ണ്ണാടക സംഗീതരംഗത്തും ഈ അതുല്യ ഗായകന്‍ തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. കർണ്ണാടക സംഗീതത്തിലെ അതുല്യ പ്രതിഭാധനനായിരയിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ യേശുദാസ് ശാസ്ത്രീയസംഗീതം അഭ്യസിച്ചുവല്ലോ . 1974-ൽ ചെമ്പൈയുടെ മരണം വരെ ഇതു തുടർന്നു പോരുകയും ചെയ്തിരുന്നു….
🌏
“തലമുറകളുടെ വ്യത്യാസമില്ലാതെ ഞങ്ങളുടെയെല്ലാം ശൈശവവും ബാല്യവും കൗമാരവും യൗവ്വനവും വാർധക്യവുമെല്ലാം സംഗീത സുരഭിലമാക്കിയതിന്. നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ നിശ്ചലം ശൂന്യമീ ലോകം…” മലയാളികൾ ഒരുസ്വരത്തിൽ പറയുന്നു…
യേശുദാസിൻ്റെ 33 -ാം പിറന്നാൾ ദിനത്തിൽ (1973-ൽ) നടത്തിയ കച്ചേരിയിൽ നിന്ന് എന്ന് വിശ്വസിക്കപ്പെടുന്ന ഒരു അപൂർവ ഫോട്ടോ ആണിത്. യേശുദാസ് ‘പാവന ഗുരു’ എന്ന കൃതി പാടിക്കഴിഞ്ഞപ്പോൾ ഗുരുവായ ചെമ്പൈ യേശുദാസിനെ അനുമോദിക്കുന്നു…..
———————————————————————————————————————————————————————————————————
‘ജന്മദിന’ത്തിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ സന്ദർശനം നടത്തുക യേശുദാസന്റെ പതിവാണ്; ഗാനാർച്ചനയിലും യേശുദാസ് പങ്കെടുക്കാറുണ്ട്… 1972 മുതൽ കഴിഞ്ഞ 48 വർഷമായി തുടരുന്നു വന്നിരുന്ന പതിവ്… അമേരിക്കയിലെ ഡാളസ്സിൽ കഴിയുന്ന അദ്ദേഹത്തിന് കഴിഞ്ഞ രണ്ടുവർഷങ്ങളിൽ അതു മുടങ്ങി; കോവിഡ് മൂലം വന്നെത്താൻ കഴിഞ്ഞില്ല; ഈ വർഷവും അദ്ദേഹത്തിന്ന് വന്നെത്താൻ കഴിയില്ല എന്ന് ഗാനരചയിതാവ് ആർ കെ ദാമോദരൻ പറഞ്ഞു. എന്നാൽ ‘മൂകാംബിക’ ക്ഷേത്രത്തിൽ ഗോവിന്ദ അഡികയുടെ കാർമ്മികത്വത്തിൽ ജന്മദിന പൂജകൾ നടക്കും.
അടുത്ത മാസം യേശുദാസ്, മുംബെയിൽ വരേണ്ടതുള്ളതുകൊണ്ട് കേരളത്തിലും എത്തുമെന്ന പ്രതീക്ഷ പുലർത്തുന്നുണ്ട്.
🔸
ഏതൊരു ‘സെലിബ്രിറ്റി’-യെയും പോലെ ഇദ്ദേഹവും ആരോപണങ്ങൾക്കും മദ്ധ്യമവിചാരണക്കും വിധേയമാകാറുണ്ട്; അന്ധമായ ആരാധനയും അന്ധമായ വെറുപ്പും: ഇത് രണ്ടുമാണ് ഇതിനു പിന്നിൽ… എനിക്ക് ഇദ്ദേഹത്തോടു ഇതു രണ്ടുമില്ല….
എത്രയോ നല്ല പാട്ടുപാടിയതിനു നന്ദി മാത്രം…
ആർ.കെ. ദാമോദരൻ്റെ ഭാഷയിൽ “സ്വരജന്മസുന്ദരന് ശതാഭിഷേകം : ആയുരാരോഗ്യസൗഖ്യം നേർന്നുകൊണ്ട് അനന്തകോടി നമസ്കാരം” 🙏
എന്തരോ മഹാനുഭാവുലു …..🙏
————————————————————————————————————————————————–
(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)
—————————————————————————————————————————————————
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക–
————— ——-———————– ————