എസ് എഫ് ഐയും ഗവർണറും നേർക്ക് നേർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സർവകലാശാല ക്യാമ്പസുകളിലൊന്നും തന്നെ കാ​ലു​കു​ത്തി​ക്കി​ല്ലെ​ന്ന എ​സ്എ​ഫ്ഐ​യു​ടെ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം. ആ​ര്‍​ഷോ ആ​ണ് ഗവർണറെ വെ​ല്ലു​വി​ളി​ച്ച​ത്.

ഡി​സം​ബ​ർ 18നു ​കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ ന​ട​ക്കു​ന്ന സ​നാ​ത​ന ധ​ർ​മ​പീ​ഠ​ത്തി​ന്‍റെ സെ​മി​നാ​റി​ൽ പങ്കെടുത്തു കൊണ്ടായിരിക്കും ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ൻ്റെ മറുപടി.

16 മു​ത​ൽ 18 വ​രെ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഗ​സ്റ്റ് ഹൗ​സി​ൽ താ​മ​സി​ക്കാനാണ് ഗ​വ​ർ​ണ​ർ ഒ​രു​ങ്ങു​ന്ന​ത്. നേ​ര​ത്തെ കോ​ഴി​ക്കോ​ട്ടെ സ​ർ​ക്കാ​ർ ഗ​സ്റ്റ് ഹൗ​സി​ൽ താ​മ​സി​ക്കാ​നാ​യി​രു​ന്നു ഗ​വ​ർ​ണ​റു​ടെ തീ​രു​മാ​നം.​ എ​സ്എ​ഫ്ഐ​യു​ടെ പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ താ​മ​സം കാ​ന്പ​സി​നു​ള്ളി​ലെ ഗ​സ്റ്റ് ഹൗ​സി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​റി​വോ​ടെ​യാ​ണ് ത​നി​യ്ക്കു നേ​ർ​ക്കു​ള്ള എ​സ്എ​ഫ്ഐ​യു​ടെ പ്ര​തി​ഷേ​ധം ന​ട​ന്ന​തെ​ന്നത് എന്നാണ് ഗ​വ​ർ​ണ​റു​ടെ ആ​രോ​പ​ണം

അ​തി​നി​ടെ തി​രു​വ​ന​ന്ത​പു​ര​ത്തു ഗ​വ​ർ​ണ​ർ​ക്കു നേ​ർ​ക്കു​ണ്ടാ​യ അ​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദ റി​പ്പോ​ർ​ട്ട് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു സ​മ​ർ​പ്പി​ച്ചു. ഗ​വ​ർ​ണ​റു​ടെ യാ​ത്ര​യ്ക്കി​ട​യി​ലു​ണ്ടാ​യ സം​ഭ​വ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചാ​ണു റി​പ്പോ​ർ​ട്ട് .

തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ കാ​ർ ത​ട​ഞ്ഞ് എ​സ്എ​ഫ്ഐ​യു​ടെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം ഉ​ണ്ടാ​യ​ത്. ഗ​വ​ർ​ണ​ർ തി​ങ്ക​ളാ​ഴ്ച വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​കും​വ​ഴി പാ​ള​യ​ത്തു​വ​ച്ചാ​യി​രു​ന്നു ആ​ദ്യ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം ഉ​ണ്ടാ​യ​ത്. പി​ന്നീ​ട് പേ​ട്ട​യി​ലും പ്ര​തി​ഷേ​ധം ഉ​ണ്ടാ​യി.

ഇ​തോ​ടെ ഗ​വ​ർ​ണ​ർ കാ​റി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി. തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പേ​രെ​ടു​ത്തു പ​റ​ഞ്ഞ് അ​തി​രൂ​ക്ഷ വി​മ​ർ​ശ​നം ന​ട​ത്തി.

എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ “”ബ്ല​ഡി ക്രി​മി​ന​ൽ​സ് ”എ​ന്നു വി​ശേ​ഷി​പ്പി​ച്ച ഗ​വ​ർ​ണ​ർ, ത​ന്നെ കാ​യി​ക​മാ​യി ആ​ക്ര​മി​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണു ന​ട​ന്ന​തെ​ന്നും അ​തി​ന്‍റെ ത​ല​വ​ൻ മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്നും തു​റ​ന്ന​ടി​ച്ചു. പി​ന്നീ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​പ്പോ​ൾ ഗ​വ​ർ​ണ​ർ സു​ര​ക്ഷാ​വീ​ഴ്ച​യു​ടെ പേ​രി​ൽ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ആഞ്ഞടിച്ചു.