കൊച്ചി: ചിത്രം പുറത്തിറങ്ങി അഞ്ചാം നാൾ ‘ഗുരുവായൂരമ്പലനടയിൽ’ 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചു.
50.2 കോടി രൂപയാണ് വരുമാനം നേടിയത്. കേരളത്തിൽ നിന്ന് 21.8 കോടി രൂപ കിട്ടിയപ്പോൾ ഇന്ത്യയിലെ മറ്റു ഭാഗങ്ങളിൽ നിന്ന് 4.2 കോടി രൂപ ചിത്രം നേടി.വിദേശ രാജ്യങ്ങളിൽ നിന്ന് 24.2 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്.പൃഥ്വിരാജും ബേസിൽ ജോസഫും അഭിനയിച്ച ചിത്രമാണിത്.
നേരത്തെ പൃഥ്വിരാജിൻ്റെ തന്നെ ‘ആടുജീവിതം’ ആണ് 4 ദിവസം കൊണ്ട് 50 കോടി നേടി റെക്കോർഡ് സൃഷ്ടിച്ചത്.‘ജയ ജയ ജയ ജയ’ ഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്‌ത ഗുരുവായൂരമ്പല നടയിലി’ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ദീപു പ്രദീപ് ആണ്.
Post Views: 118