January 31, 2025 7:18 pm

ഒരു വർഷം അരലക്ഷം രോഗികൾ; കേരളത്തിൽ അർബുദം പടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ശരാശരി ഒരു വർഷം അരലക്ഷത്തോളം പേർക്ക് അർബുദം ബാധിക്കുന്നു.

ജീവിത ശൈലിയിൽ വന്ന മാറ്റമാണ് മുഖ്യ കാരണം. പുകവലി,തെറ്റായഭക്ഷണരീതി,മലിനീകരണം എന്നിങ്ങനെ കാരണങ്ങൾ നീളുന്നു. 2019-20ലെ സർവേ പ്രകാരം കേരളത്തിലെ 16.9% പുരുഷന്മാരും പുകയില പതിവായി ഉപയോഗിക്കുന്നവരാണ്.വായിലെ അർബുദത്തിന് ഇതു കാരണമാകും.

മദ്യപാനം വൻകുടലിലും കരളിലും രോഗം ഉണ്ടാക്കും. സംസ്ഥാനത്തെ പൊണ്ണത്തടി നിരക്ക് ദേശീയ ശരാശരിയെ മറികടന്നിട്ടുണ്ട്.തെറ്റായ ഭക്ഷണരീതി ആണ് ഇതിനു പ്രധാന കാരണം.

15-49 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ 38.1% പേർക്ക് പൊണ്ണത്തടിയുണ്ട്. ഈപ്രായക്കാരായ പുരുഷന്മാരിലെ അമിതവണ്ണം 36.4 ശതമാനമാണ്.പൊണ്ണത്തടിയും അമിതഭാരവും സ്തനം,ശ്വാസകോശം,വൃക്ക തുടങ്ങിയ അവയവങ്ങളിലെ രോഗബാധയ്ക്ക് വഴിവെക്കുന്നു. ചുവന്ന മാംസത്തിൻ്റെ അമിതമായ ഉപയോഗവും ഇതിനു കാരണമാവുന്നുണ്ട്.

Cancer mortality extremely high among males in Kerala compared to national average: Economic review data | India News - The Indian Express

സർക്കാർ നിയന്ത്രണത്തിലുള്ള അർബുദ സെന്ററുകളിൽ മാത്രം പ്രതിവർഷം 20,000ത്തിലധികം പുതിയ രോഗികൾ എത്തുന്നു എന്നാണ് കണക്ക്. 2021-22ൽ 20,049 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ(ആർ.സി.സി), കണ്ണൂർ മലബാർ ക്യാൻസർ സെന്റർ (എം.സി.സി)എന്നിവിടങ്ങളിൽ ചികിത്സതേടിയവരുടെ കണക്കാണിത്. സർക്കാർ മെഡിക്കൽ കോളേജുകളിലും സ്വകാര്യ ആശുപത്രികളിലും എത്തിയവരുടെ എണ്ണം കൂടിയാകുമ്പോൾ ഒരുവർഷത്തെ പുതിയ രോഗികൾ അരലക്ഷത്തോളമാകും എന്നു വ്യക്തമാവുന്നു.

സംസ്ഥാനത്ത്, 2022ൽ 32,271പേരാണ് അർബുദം ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ആർ.സി.സിയിൽ 14,183പേരും എം.സി.സിയിൽ 5866പേരുമാണ് ഇക്കാലയളവിൽ പുതുതായെത്തിയത്.

Cancers in head, neck rising, account for 26% cases in India: Study | Health News - Business Standard

2020-21ൽ ആർ.സി.സിയിൽ 11,191,എം.സി.സിയിൽ 5384 എന്നിങ്ങനെയായിരുന്നു പുതിയ കേസുകൾ. 2020 മുതൽ 2023 വരെയുള്ള കണക്കുപ്രകാരം ഏറ്റവും കൂടുതൽ രോഗികൾ തിരുവനന്തപുരത്താണ്- 36% വർദ്ധന.

2016ൽ അർബുദ രോഗബാധിതരുടെ നിരക്ക് ഒരു ലക്ഷം പേരിൽ 135.3 പേർക്ക് എന്ന നിലയിലായിരുന്നു. 2022ൽ അത് 169 ആയി ഉയർന്നു. പുരുഷന്മാരിൽ തൊണ്ടയിലും വായിലും, വൻകുടലിലും, സ്ത്രീകളിൽ സ്തനത്തിലും, ഗർഭാശയമുഖത്തും ആണ് രോഗം കൂടുതലായി കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News