കുഴല്‍പ്പണ കേസിൽ അന്വേഷണം ഇനിയും…

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ബി ജെ പിക്ക് വേണ്ടി കർണാടകത്ത്ല് നിന്ന് കേരളത്തിലേക്ക് കടത്തിക്കൊണ്ടു വന്നത് 41 കോടി 20 ലക്ഷം രൂപയുടെ ഹവാലപ്പണം ആണെന്ന ആരോപണത്തെപ്പറ്റിയുള്ള കേസില്‍ തുടരന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.

കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഉത്തരവ്.

പോലീസ് മേധാവിയെ മുഖ്യമന്ത്രി പിണറായി വിജയൻ, ഓഫീസിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമായിരിക്കും അന്വേഷിക്കുക. തുടരന്വേഷണത്തിന്റെ സാധ്യതകള്‍ ചൂണ്ടിക്കാട്ടി പോലീസ് ഇരിങ്ങാലക്കുട കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യും.

കോടതിയുടെ അനുമതി കൂടി വാങ്ങിയിട്ടാകും തുടരന്വേഷണം നടത്തുക. അതിന് മുന്‍പ് വെളിപ്പെടുത്തലുകള്‍ നടത്തിയ ബി ജെ പി നേതാവായിരുന്ന തിരൂര്‍ സതീശന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തും. സതീശന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തില്‍ ശേഖരിക്കുന്ന തെളിവുകള്‍ കൂടി സമാഹരിച്ച് കൊണ്ടാകും തുടരന്വേഷണത്തിന് വേണ്ട റിപ്പോര്‍ട്ട്

നേരത്തെ സംസ്ഥാന പോലീസിൻ്റെ പ്രത്യേകാന്വേഷണ സംഘം കണ്ടെത്തിയ വിവരങ്ങൾ അവർ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് ( ഇ ഡി) നൽകിയ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.സംസ്ഥാനത്തെ മൂന്ന് ബിജെപി നേതാക്കളുടെ പേരുകളും ഇതിൽ ഉൾപ്പെടുന്നു.