കൊച്ചി : സംസ്ഥാനത്ത് കാട്ടാനകളുടെ എണ്ണത്തിൽ കുറവു വന്നുവെന്ന് വനംവകുപ്പ് കണ്ടെത്തി. ഇപ്പോഴുള്ള ആകെ ആനകളുടെ എണ്ണം 1793. കഴിഞ്ഞ വർഷം 1920.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഒന്നിച്ചാണ് കണക്കെടുപ്പ് നടത്തിയത്. കാലത്തിന് അനുസരിച്ച് ആനകളുടെ എണ്ണത്തിൽ ചെറിയ കുറവ് ഉണ്ടാകും. അത് സ്വഭാവികമാനെന്ന് വനംവകുപ്പ് കരുതുന്നു.
നേരിയ വ്യത്യാസം മാത്രമാണ് ആനകളുടെ എണ്ണത്തിൽ കാണാനുള്ളത്. എണ്ണം കുറയുമ്പോഴും ഇവ നാട്ടിൽ എത്തി ഉണ്ടാക്കുന്ന ദുരിതങ്ങൾ പരിഹരിക്കാനുള്ള ശ്രമം വനവകുപ്പ് നടത്തുന്നുണ്ട്. ഗണ്യമായി ആനകളുടെ എണ്ണം കുറഞ്ഞു എന്ന് പറയാനാവില്ല. കഴിഞ്ഞ വർഷത്തേക്കാൾ 6% കുറവ് ആണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.