ഒരു വലിയ കുതിച്ചുചാട്ടം

കെ.ഗോപാലകൃഷ്ണൻ

ഇ​​​ത് അ​​​വി​​​ശ്വ​​​സ​​​നീ​​​യ​​​മാ​​​ണ്. പ​​​ല​​​രു​​​ടെ​​​യും ഭാ​​​വ​​​ന​​​യ്ക്കും അ​​​പ്പു​​​റം. പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി വി​​​വി​​​ധ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ പ​​​ര​​​സ്പ​​​രം പോ​​​ര​​​ടി​​​ക്കു​​​ന്ന എ​​​തി​​​രാ​​​ളി​​​ക​​​ൾ ജ​​​ന​​​ങ്ങ​​​ളു​​​ടെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ​​​ക്കും എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും ന​​​ന്മ​​​യ്‌​​​ക്കും​​ വേ​​​ണ്ടി ഒ​​​ത്തു​​​ചേ​​​രു​​​ന്നു. ചൈ​​​ന​​​യി​​​ൽ​​നി​​​ന്ന് 1,930 ക​​​ണ്ടെ​​​യ്‌​​​ന​​​റു​​​ക​​​ളു​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തു​​​റ​​​മു​​​ഖ​​​ത്ത് ക​​​ഴി​​​ഞ്ഞ വ്യാ​​​ഴാ​​​ഴ്ച എ​​​ത്തി​​​യ ആ​​​ദ്യ ക​​​ണ്ടെ​​​യ്‌​​​ന​​​ർ ക​​​പ്പ​​​ൽ എം​​​വി സാ​​​ൻ ഫെ​​​ർ​​​ണാ​​​ണ്ടോ​​​യെ ക​​​ണ്ട​​​പ്പോ​​​ൾ ഏ​​​റെ സ​​​ന്തോ​​​ഷ​​​മു​​​ണ്ടാ​​​യി.

കേ​​​ര​​​ളീ​​​യ​​​രു​​​ടെ അ​​​ഭി​​​വൃ​​​ദ്ധി​​​ക്കാ​​​യി…

പൂ​​​ർ​​​ണ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്ത​​​ന​​​സ​​​ജ്ജ​​​മാ​​​കു​​​മ്പോ​​​ൾ വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യു​​​ടെ​​​യും സം​​​സ്ഥാ​​​ന​​​ത്തെ പ​​ല പ്ര​​​ദേ​​​ശ​​​ങ്ങ​​​ളു​​​ടെ​​​യും സ​​​മീ​​​പ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും വി​​​ക​​​സ​​​ന​​​ത്തി​​​നും അ​​​തു​​​വ​​​ഴി ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ൾ​​​ക്ക് തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​യി നി​​​ര​​​വ​​​ധി പ​​​ദ്ധ​​​തി​​​ക​​​ൾ സം​​ഭാ​​വ​​ന ചെ​​​യ്യും. വി​​​ഴി​​​ഞ്ഞം ആ​​​ഗോ​​​ള സ​​​മു​​​ദ്ര ഭൂ​​​പ​​​ട​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തെ അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്നു. ത​​​ങ്ങ​​​ളു​​​ടെ നി​​​സാ​​​ര താ​​​ത്പ​​​ര്യ​​​ങ്ങ​​​ളി​​​ലും ചെ​​​റി​​​യ നേ​​​ട്ട​​​ങ്ങ​​​ളി​​​ലും വ്യാ​​​പ​​​രി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ത്തെ രാ​​​ഷ്‌​​​ട്രീ​​​യ എ​​​തി​​​രാ​​​ളി​​​ക​​​ൾ ഒ​​​ന്നി​​​ച്ചു​​​നി​​​ൽ​​​ക്കു​​​ക എ​​​ളു​​​പ്പ​​​മ​​​ല്ലെ​​​ങ്കി​​​ലും, ഒ​​​ന്നി​​​ച്ചാ​​​ൽ മെ​​​ച്ച​​​പ്പെ​​​ട്ട ജീ​​​വി​​​ത​​​നി​​​ല​​​വാ​​​ര​​​മു​​​ള്ള ഉ​​​യ​​​ർ​​​ന്ന വി​​​ക​​​സി​​​ത മേ​​​ഖ​​​ല​​​യാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ മാ​​​റ്റാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന് ഈ ​​​സം​​​ഭ​​​വം തെ​​​ളി​​​യി​​​ച്ചു. കേ​​​ര​​​ളീ​​​യ​​​രു​​​ടെ അ​​​ഭി​​​വൃ​​​ദ്ധി​​​ക്കാ​​​യി ഒ​​​രു പു​​​തി​​​യ പാ​​​ത​​​യും മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് പി​​​ന്തു​​​ട​​​രാ​​​വു​​​ന്ന ഒ​​​രു മാ​​​തൃ​​​ക​​​യു​​​മാ​​​ണ് സൃ​​​ഷ്ടി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

 

First mothership docks at Adani Group's Vizhinjam port. See pics

നി​​​ർ​​​ഭാ​​​ഗ്യ​​​വ​​​ശാ​​​ൽ, കേ​​​ര​​​ളീ​​​യ​​​രു​​​ടെ ഉ​​​ന്ന​​​മ​​​ന​​​ത്തി​​​നും സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ന​​​യ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ന്ന ത​​​ല​​​ത്തി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി എ​​​തി​​​രാ​​​ളി​​​ക​​​ൾ ഒ​​​രു​​​മി​​​ച്ച് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ൽ ചി​​ല പാ​​ളി​​ച്ച​​ക​​ളു​​ണ്ടാ​​യി. ഈ ​​​പ്ര​​​ത്യേ​​​ക അ​​​വ​​​സ​​​ര​​​ത്തി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി.​ സ​​​തീ​​​ശ​​​നെ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നും പ്ര​​​സം​​​ഗി​​​ക്കാ​​​നും അ​​​ധി​​​കാ​​​രി​​​ക​​​ൾ ക്ഷ​​​ണി​​​ച്ചി​​​ല്ല. 2015ൽ 7,600 ​​​കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി​​​ക്കാ​​​യി അ​​​ദാ​​​നി പോ​​​ർ​​​ട്‌​​​സു​​​മാ​​​യി ക​​​രാ​​​ർ ഒ​​​പ്പി​​​ട്ട​​​ത് മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ന്ത​​​രി​​​ച്ച ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യാ​​​ണ്. അ​​​ന്ന​​​ത്തെ സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​ദ്ധ​​​തി​​​യെ​​​ക്കു​​​റി​​​ച്ച് വി​​​വ​​​രി​​​ച്ച​​​ത് “6,000 കോ​​​ടി രൂ​​​പ​​​യു​​​ടെ ഭൂ​​​മി കം​​​ഭ​​​കോ​​​ണം” എ​​​ന്നാ​​​ണ്.

പി​​​ണ​​​റാ​​​യി ത​​​ന്‍റെ പ്ര​​​സം​​​ഗ​​​ത്തി​​​ൽ ര​​​ണ്ട് മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രാ​​​യ ഇ.​​​കെ. നാ​​​യ​​​നാ​​​രെ​​​യും വി.​​​എ​​​സ്.​​​ അ​​​ച്യു​​​താ​​​ന​​​ന്ദ​​​നെ​​​യും പ​​​രാ​​​മ​​​ർ​​​ശി​​​ച്ചു. തു​​​റ​​​മു​​​ഖ മ​​​ന്ത്രി വി.​​​എ​​​ൻ. വാ​​​സ​​​വ​​​ൻ തു​​​ട​​​ർ​​​ച്ച​​​യാ​​​യ എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ കീ​​​ഴി​​​ലാ​​​ണ് പ​​​ദ്ധ​​​തി മു​​​ന്നോ​​​ട്ടു പോ​​​യ​​​തെ​​​ന്നും പ​​​റ​​​ഞ്ഞു. അ​​​തേസ​​​മ​​​യം അ​​​ദാ​​​നി പോ​​​ർ​​​ട്സി​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച ക​​​ര​​​ൺ അ​​​ദാ​​​നി, ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യു​​​ടെ​​​യും ശ​​​ശി ത​​​രൂ​​​രി​​​ന്‍റെ​​​യും സം​​​ഭാ​​​വ​​​ന​​​ക​​​ൾ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. തീ​​​ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന പ്ര​​​ശ്‌​​​ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വീ​​​ഴ്ച​​​യാ​​​ണ് ച​​​രി​​​ത്ര​​​പ്ര​​​ധാ​​​ന​​​മാ​​​യ ച​​​ട​​​ങ്ങി​​​ൽ ത​​​രൂ​​​ർ പ​​​ങ്കെ​​​ടു​​​ക്കാ​​​ത്ത​​​തി​​​നു കാ​​​ര​​​ണം.

Kerala CM Vijayan Formally Welcomes First Cargo Ship at Vizhinjam Sea Port

ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യെ ഒ​​​ഴി​​​വാ​​​ക്കി​​​യ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നെ വി​​​മ​​​ർ​​​ശി​​​ച്ച കോ​​​വ​​​ളം എം​​​എ​​​ൽ​​​എ എം. ​​​വി​​​ൻ​​​സെ​​​ന്‍റ് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​നെ ക്ഷ​​​ണി​​​ക്കേ​​​ണ്ട​​​താ​​​യി​​​രു​​​ന്നെ​​​ന്നും ഉ​​​മ്മ​​​ൻ ചാ​​​ണ്ടി ജീ​​​വി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ൽ ഏ​​​റ്റ​​​വും സ​​​ന്തോ​​​ഷ​​​വാ​​​നാ​​​യി​​​രു​​​ന്നേ​​​നെ എ​​​ന്നും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

എ​​​ൽ​​​ഡി​​​എ​​​ഫ് തി​​​രി​​​ച്ച​​​റി​​​ഞ്ഞപ്പോൾ

പ​​​ദ്ധ​​​തി​​​യെ എ​​​ൽ​​​ഡി​​​എ​​​ഫ് എ​​​ന്നും എ​​​തി​​​ർ​​​ത്തി​​​ട്ടു​​​ണ്ടെ​​​ന്നാ​​ണ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ്ര​​തി​​ക​​രി​​ച്ച​​ത്. സ്വ​​​കാ​​​ര്യ​​​മേ​​​ഖ​​​ല​​​യു​​​ടെ പി​​​ന്തു​​​ണ​​​യു​​​ണ്ടെ​​​ങ്കി​​​ൽ പ​​​ദ്ധ​​​തി യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന് എ​​​ൽ​​​ഡി​​​എ​​​ഫി​​​ന് തി​​​രി​​​ച്ച​​​റി​​​യാ​​​ൻ ര​​​ണ്ടു പ​​​തി​​​റ്റാ​​​ണ്ടെ​​​ടു​​​ത്തു. 2011ൽ ​​​ഉ​​​മ്മ​​​ൻ ചാ​​​ണ്ടി സ​​​ർ​​​ക്കാ​​​രാ​​​ണ് പ​​​ദ്ധ​​​തി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. വെ​​​ള്ളി​​​യാ​​​ഴ്ച തു​​​റ​​​മു​​​ഖ​​​ത്തി​​​ന്‍റെ ട്ര​​​യ​​​ൽ റ​​​ൺ ഉ​​​ദ്ഘാ​​​ട​​​ന വേ​​​ള​​​യി​​​ൽ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ സ​​​ർ​​​ക്കാ​​​ർ ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യു​​​ടെ പേ​​​ര് പ​​​രാ​​​മ​​​ർ​​​ശി​​​ക്കാ​​​തെ ഒ​​​ഴി​​​ഞ്ഞു​​​മാ​​​റി​​​യെ​​​ങ്കി​​​ലും ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യു​​​ടെ സം​​​ഭാ​​​വ​​​ന ജ​​​ന​​​ങ്ങ​​​ൾ മ​​​റ​​​ക്കി​​​ല്ലെ​​​ന്നും സ​​​തീ​​​ശ​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ക​​​യു​​​ണ്ടാ​​​യി.

മു​​​ൻ തു​​​റ​​​മു​​​ഖ മ​​​ന്ത്രി​​​മാ​​​രാ​​​യ അ​​​ഹ​​​മ്മ​​​ദ് ദേ​​​വ​​​ർ​​​കോ​​​വി​​​ൽ, ക​​​ട​​​ന്ന​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ സം​​​ഭാ​​​വ​​​ന​​​ക​​​ളെ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി പ​​​രാ​​​മ​​​ർ​​​ശി​​​ച്ചെ​​​ങ്കി​​​ലും ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യെ​​​ക്കു​​​റി​​​ച്ച് ഒ​​​ര​​​ക്ഷ​​​രം പോ​​​ലും പ​​​റ​​​ഞ്ഞി​​​ല്ല. മു​​​ഴു​​​വ​​​ൻ പ​​​ദ്ധ​​​തി​​​ക്കും സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ​​​യും പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ​​​യും അ​​​നു​​​കൂ​​​ല​​​മാ​​​യ ധാ​​​ര​​​ണ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു, പ്ര​​​സം​​​ഗ​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച​​​ത് എ​​​ൽ​​​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ളു​​​ടെ ശ്ര​​​മ​​​ങ്ങ​​​ളി​​​ൽ മാ​​​ത്ര​​​മാ​​​ണ്. ദൗ​​​ർ​​​ഭാ​​​ഗ്യ​​​വ​​​ശാ​​​ൽ, അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​സം​​​ഗ​​​ത്തി​​​ൽ മ​​​ത​​​നേ​​​താ​​​ക്ക​​​ന്മാ​​​ർ​​​ക്കും മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കും മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കും അ​​​ഭി​​​സം​​​ബോ​​​ധ​​​ന​​​യു​​​ണ്ടാ​​​യി​​​ല്ല.

എ​​​ന്നാ​​​ൽ ചി​​​ല അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ അ​​​ദ്ദേ​​​ഹം ന​​​ട​​​ത്താ​​​റു​​​ള്ള​​​തു​​​പോ​​​ലെ സാ​​​ഹി​​​ത്യ​​​വാ​​​സ​​​ന പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. അ​​​തി​​​ശ​​​യ​​​ക​​​ര​​​മെ​​​ന്നു പ​​​റ​​​യ​​​ട്ടെ, അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​സം​​​ഗ​​​ത്തി​​​ൽ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യ ചി​​​ല പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. തീ​​​ർ​​​ച്ച​​​യാ​​​യും അ​​​ത് രാ​​​ഷ്‌​​​ട്രീ​​​യ ധാ​​​ര​​​ണ​​​യാ​​​യി ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് ന്യാ​​​യ​​​മ​​​ല്ല.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ ദുഃ​​​ഖസത്യം‍?

എ​​​ന്നാ​​​ൽ ഇ​​​വി​​​ടെ ഒ​​​രു കാ​​​ര്യം സൂ​​​ചി​​​പ്പി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. ഒ​​​രു സം​​​സ്ഥാ​​​നം എ​​​ല്ലാ രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ​​​യും ഉ​​​ദ്യോഗ​​​സ്ഥ​​​രു​​​ടെ​​​യും പി​​​ന്തു​​​ണ​​​യോ​​​ടെ ഒ​​​രു നി​​​ർ​​​ദേ​​​ശം സ​​​മ​​​ർ​​​പ്പി​​​ച്ചാ​​​ൽ, അ​​​തി​​​ന് ഗൗ​​​ര​​​വ​​​മാ​​​യ പ​​​രി​​​ഗ​​​ണ​​​ന​​​യും അ​​​നു​​​കൂ​​​ല​​​മാ​​​യ പ്ര​​​തി​​​ക​​​ര​​​ണ​​​വും ല​​​ഭി​​​ക്കും. അ​​​ത്ത​​​രം നി​​​ര​​​വ​​​ധി നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പി​​​ന്നാ​​​ലെ വ​​​രു​​​ന്ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളും ഉ​​​ദ്യോഗ​​​സ്ഥ സം​​​വി​​​ധാ​​​ന​​​വും ശ​​​രി​​​യാ​​​യ ഫോ​​​ളോഅ​​​പ്പോ​​​ടെ പി​​​ന്തു​​​ട​​​രും. അ​​​ത്ത​​​രം നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്കെ​​​ല്ലാം സാ​​​ധാ​​​ര​​​ണ​​​യാ​​​യി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലും പി​​​ന്തു​​​ണ​​​ കി​​​ട്ടാ​​​റു​​​ണ്ട്.

 

ന​​​മ്മു​​​ടെ ദു​​​ർ​​​വി​​​ധി എ​​ന്ന​​ത്, രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ​​​യും ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും വ്യ​​​വ​​​സാ​​​യി​​​ക​​​ളു​​​ടെ​​​യും പി​​​ന്തു​​​ണ​​​യോ​​​ടെ കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ്വ​​​പ്‌​​​ന​​​ങ്ങ​​​ൾ വി​​​ഴി​​​ഞ്ഞ​​​ത്ത് കു​​​തി​​​ക്കു​​​മ്പോ​​​ഴും ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ൽ ക​​​ല്ലു​​​ക​​​ടി​​​യു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്നു എ​​ന്ന​​താ​​ണ്. എ​​​തി​​​രാ​​​ളി​​​ക​​​ൾ​​ക്കി​​ട​​യി​​ൽ അ​​​ന്ത​​​ർ​​​ലീ​​​ന​​​മാ​​​യ ഭി​​​ന്ന​​​ത​​​യാ​​​ണ് ഇ​​​ത് പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ന്ന​​​ത്. അ​​​ത് ഇ​​​ന്നും കേ​​​ര​​​ള​​​ത്തി​​​ന്‍റെ ദുഃ​​​ഖ യാ​​​ഥാ​​​ർ​​​ഥ‍്യ​​​മാ​​​യി തു​​​ട​​​രു​​​ന്നു.

സം​​​സ്ഥാ​​​ന​​​ത്തെ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ൾ​​​ക്കും പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നും ഇ​​​ത് വ്യ​​​ക്ത​​​മാ​​​യ പാ​​​ഠ​​​മാ​​​ണ്. ബ​​​ഹു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​വ​​​ശ്യ​​​വും പ്ര​​​ദേ​​​ശ​​​ത്തി​​​ന്‍റെ താ​​​ത്പ​​​ര്യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​തു​​​മാ​​​യ ഒ​​​രു പ്രോ​​​ജ​​​ക്ട് ന​​​മു​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ങ്കി​​​ൽ, അ​​​തി​​​ന് നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ എ​​​ളു​​​പ്പ​​​ത്തി​​​ലു​​​ള്ള അ​​​നു​​​മ​​​തി​​​യും സം​​​സ്ഥാ​​​ന ബ്യൂ​​​റോ​​​ക്ര​​​സി​​​ക്ക് ഒ​​​രു സ​​​ന്ദേ​​​ശ​​​വും ല​​​ഭി​​​ക്കും. കേ​​​ന്ദ്ര​​​വും നി​​​ർ​​​ദേ​​​ശം ഗൗ​​​ര​​​വ​​​മായി കാ​​​ണും. രാ​​​ഷ്‌​​​ട്രീ​​​യ വ്യ​​​ത്യാ​​​സ​​​ങ്ങ​​​ൾ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ്. എ​​​ന്നാ​​​ൽ, അ​​​ത്ത​​​രം അഭി​​​പ്രാ​​​യ​​​വ്യ​​​ത്യാ​​​സ​​​ങ്ങ​​​ൾ എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലും സ്പ​​​ർ​​​ധ സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​ലേ​​​ക്ക് ന​​​യി​​​ക്കേ​​​ണ്ട​​​തി​​​ല്ല.

 

Credit War Erupts Over Kerala's Vizhinjam Port Even Before First Ship Docks

ജ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ന്ന ശ​​​രി​​​യാ​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ ഏ​​​റ്റെ​​​ടു​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ, മൊ​​​ത്ത​​​ത്തി​​​ലു​​​ള്ള പി​​​ന്തു​​​ണ​​​യു​​​ണ്ടാ​​​കും. ഭ​​​ര​​​ണ​​​പ​​​ക്ഷ​​​വും പ്ര​​​തി​​​പ​​​ക്ഷ​​​വും ത​​​മ്മി​​​ലു​​​ള്ള കൊ​​​ടു​​​ക്ക​​​ൽ വാ​​​ങ്ങ​​​ൽ ന​​​യം നി​​​രീ​​​ക്ഷി​​​ച്ച് ഒ​​​രു സ​​​മ​​​വാ​​​യം​​പോ​​​ലും ഉ​​​ണ്ടാ​​​ക്കാ​​​ൻ ക​​​ഴി​​​യും. ഇ​​​ത് നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ സ​​​മ​​​യം ലാ​​​ഭി​​​ക്കും. ജ​​​നാ​​​ധി​​​പ​​​ത്യ​​​വും അ​​​ർ​​​ഥ​​​പൂ​​​ർ​​​ണ​​​മാ​​​കും. എ​​​ല്ലാ രാ​​​ഷ്‌​​​ട്രീ​​​യ ശ​​​ക്തി​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​മു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ലെ നേ​​​താ​​​ക്ക​​​ൾ ചി​​​ന്തി​​​ക്കു​​​ക​​​യും അ​​​തി​​​ന​​​നു​​​സ​​​രി​​​ച്ച് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യും ചെ​​​യ്യേ​​​ണ്ട സ​​​മ​​​യം അ​​​തി​​​ക്ര​​​മി​​​ച്ചി​​​രി​​​ക്കു​​​ന്നു. ബ​​​ഹു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കും അ​​​ത് ഗു​​​ണം ചെ​​​യ്യും. അ​​​തൊ​​​രു വ​​​ലി​​​യ കു​​​തി​​​ച്ചു​​​ചാ​​​ട്ടം കൂ​​​ടി​​​യാ​​​ണ്.

———————————————————————————————

കടപ്പാട് : ദീപിക

——————————————————————————————

( പ്രമുഖ രാഷ്ടീയ നിരീക്ഷകനായ കെ.ഗോപാലകൃഷ്ണൻ,  മാതൃഭൂമിയുടെ എഡിറ്ററായിരുന്നു )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക