ബൊഗോട്ട: ജീവിത ശൈലി രോഗങ്ങൾ തടയാൻ കൊളംബിയ ജങ്ക് ഫുഡ് നിയമം നടപ്പാക്കുന്നു. ലോകത്ത് തന്നെ ഇതാദ്യമായാണ്.
പുതിയ നിയമമനുസരിച്ച് ഇത്തരം ഭക്ഷണ വസ്തുക്കൾക്ക് അധിക നികുതി ഈടാക്കും. 10 ശതമാനം മുതല്‍ 20 ശതമാനം വരെയാണ് ആണ് വർദ്ധന. ഈ മാസം നിയമം നിലവിൽ വരും.
വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇത്തരം ഒരു നിയമം കൊളമ്പിയ കൊണ്ടുവരുന്നത്.റെഡി ടു ഈറ്റ്‌സ് ഭക്ഷ്യ വസ്തുക്കളിലും ഉപ്പ് അധികമായി ഉപയോഗിക്കുന്ന ഭക്ഷ്യ വസ്തുക്കളിലും ചോക്ലേറ്റ്, ചിപ്‌സുകള്‍ എന്നിവയ്ക്ക് നികുതി ബാധകമാവും. എന്നാല്‍ സോസേജുകള്‍ക്ക് അധിക നികുതിയില്ല.
Post Views: 277