April 19, 2025 3:45 am

ഇറാന്റെ ആണവായുധ പരീക്ഷണകേന്ദ്രം പൂർണമായും തകർന്നു?

ടെൽ അവീവ്: ആണവായുധ ഗവേഷണം പുനരുജ്ജീവിപ്പിക്കാനുള്ള ഇറാന്റെ നീക്കങ്ങൾ ഇസ്രായേല്‍ തകർത്തു. പര്‍ച്ചിന്‍ മിലിട്ടറി കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചിരുന്ന പരീക്ഷണകേന്ദ്രത്തിന് നേരെ ഇസ്രായേല്‍ ആക്രമണം നടത്തിയത് ഇറാന് ഞെട്ടലായി.

പ്രവർത്തനരഹിതമായി കിടന്നിരുന്ന ഇവിടെ കഴിഞ്ഞ വർഷം മുതലാണ് ഇറാൻ തങ്ങളുടെ പ്രവർത്തനങ്ങള്‍ പുനരാരംഭിച്ചത് എന്ന് അമേരിക്കയിലെ  മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്തു. ആണവായുധത്തില്‍ യുറേനിയത്തെ ചുറ്റിപ്പറ്റിയുള്ള പ്ലാസ്റ്റിക് സ്ഫോടകവസ്തുക്കള്‍ രൂപകല്‍പ്പന ചെയ്യാൻ ഉപയോഗിച്ചിരുന്ന അത്യാധുനിക ഉപകരണങ്ങളാണ് ആക്രമണത്തില്‍ തകർന്നതെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.

അതേസമയം ആണവായുധങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളൊന്നും തങ്ങള്‍ നടത്തുന്നില്ലെന്നാണ് ആക്രമണവാർത്തയോട് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി പ്രതികരിച്ചത്.

അതേസമയം ആണവ കേന്ദ്രത്തിന് നേർക്കുണ്ടായ ആക്രമണം ഇസ്രായേല്‍-ഇറാൻ സംഘർഷം കൂടുതല്‍ ശക്തമാക്കിയേക്കും.മധ്യേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യത്തിലേക്ക് ഇത് നയിച്ചേക്കുമെന്നും കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News