കൊച്ചി: മൂവാറ്റുപുഴ നിര്‍മല കോളേജില്‍ നിസ്കാരത്തിന് സൗകര്യമൊരുക്കണമെന്ന മുസ്ലീം പെണ്‍കുട്ടികളുടെ ആവശ്യം വലിയ വിവാദം സൃഷ്ടിച്ച സാഹചര്യത്തിൽ അധ്യാപികയും എഴുത്തുകാരിയുമായ എസ്. ശാരദക്കുട്ടി ഫേസ്ബുക്കിൽ കുറിപ്പിട്ടു.
അവരുടെ കുറിപ്പ് ഇങ്ങനെ:
ധാരാളം ദേവാലയങ്ങളും ധാരാളം മതകേന്ദ്രങ്ങളും ഉള്ള നാടാണ് നമ്മുടേത്. ഇഷ്ടമുള്ളവര്‍ക്ക് ഇഷ്ടമുള്ളതു പോലെ ആരാധന നടത്താനുള്ള സൗകര്യങ്ങള്‍ കൂടുതലായി വേണമെങ്കില്‍ അവിടെത്തന്നെ ഒരുക്കി കൊടുക്കാവുന്നതേയുള്ളു.
പെണ്‍കുട്ടികള്‍ക്കു വേണമെങ്കില്‍ അവര്‍ക്കും ആരാധനാ സൗകര്യം അവിടെ ഉണ്ടാകണം. അതാണ് ചെയ്യേണ്ടത്.
വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ മതനിരപേക്ഷമായി തുടരണം. അവിടെ നിന്ന് മതമനുഷ്യരല്ല, സാമൂഹിക ഉത്തരവാദിത്തങ്ങളും പൗരബോധവുമുള്ള മനുഷ്യരാണ് പുറത്തേക്ക് വരേണ്ടത്.
മതകേന്ദ്രങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കുമിടയില്‍ അദൃശ്യമായെങ്കിലും ഒരു മതില് ഉണ്ടായിരിക്കേണ്ടതാണ്.