ന്യൂയോർക്ക് : പ്രമുഖ ചിപ്പ് ഉത്പാദകരായ അമേരിക്കൻ കമ്ബനി ഇന്റല്‍, 1000 കോടി ഡോളറിന്റെ ചെലവ് കുറയ്ക്കാൻ 15,000 ജീവനക്കാരെ 2025 ഓടെ പിരിച്ചുവിടാൻ തയാറെടുക്കുന്നു.
നടപ്പ് സാമ്ബത്തിക വർഷത്തിലെ അവസാന പാദത്തില്‍ 160 കോടി കോടി ഡോളറിന്റെ നഷ്ടം കമ്പനിക്ക് ഉണ്ടായെന്നാണ് പറയുന്നത്.നിരവധി നേട്ടങ്ങള്‍ കൈവരിച്ചെങ്കിലും രണ്ടാം പാദ ഫലം നിരാശപ്പെടുത്തുന്നതായിരുന്നുവെന്ന് ഇന്റല്‍ ചീഫ് എക്സിക്യൂട്ടീവ് പാറ്റ് ഗേല്‍സിന്ഗർ പറഞ്ഞു.
1,24,800 ജീവനക്കാരാണ് ഇന്റലില്‍ ഉള്ളത്. എതിരാളികളായ എൻവിഡിയ, എഎംഡി, ക്വാല്‍കോം എന്നിവയില്‍ നിന്നുള്ള ശക്തമായ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ കൂടിയാണ് ഇന്റലിന്റെ തീരുമാനം.
ലാപ്‌ടോപ്പുകള്‍ മുതല്‍ ഡേറ്റാ സെൻ്ററുകള്‍ വരെ ഉപയോഗിക്കുന്ന ചിപ്പുകളുടെ വിപണിയില്‍ പതിറ്റാണ്ടുകളായി ഇൻ്റല്‍ ആധിപത്യം പുലർത്തിയിരുന്നു. എന്നാല്‍ സമീപ വർഷങ്ങളില്‍, അതിൻ്റെ എതിരാളികള്‍ പ്രത്യേകിച്ച് എൻവിഡിയ, സ്പെഷ്യലൈസ്ഡ് എഐ പ്രോസസറുകളുടെ രംഗത്ത് വലിയ കുതിപ്പ് നടത്തിയതോടെയാണ് ഇന്റലിന് കാലിടറിയത്.