ന്യൂഡല്‍ഹി: അമേരിക്ക ഏർപ്പെടുത്തുന്ന വ്യാപാര നിയന്ത്രണങ്ങൾ ഇന്ത്യയെ കാര്യമായി ബാധിക്കില്ലെന്ന് എസ് ബി ഐ നടത്തിയ പഠനത്തിലെ വിലയിരുത്തൽ.
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള പരസ്പര താരിഫ് നയം ഇന്ത്യയുടെ കയറ്റുമതിയില്‍ കാര്യമായ സ്വാധീനം വളരെ ഉണ്ടാക്കാനിടയില്ലെന്ന് റിപ്പോര്‍ട്ട്. അമേരിക്ക 15 മുതല്‍ 20 ശതമാനം വരെ ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തിയാലും, അങ്ങോട്ടുള്ള കയറ്റുമതിയിലെ മൊത്തത്തിലുള്ള ഇടിവ് ഏകദേശം 3 മുതല്‍ 3.5 ശതമാനം വരെ മാത്രമായിരിക്കും. അധിക കയറ്റുമതിയിലൂടെ ഈ വ്യത്യാസവും കുറച്ചുകൊണ്ടു വരാനാവും.
ഇന്ത്യയുടെ കയറ്റുമതി വൈവിധ്യവല്‍ക്കരണം, വര്‍ദ്ധിച്ച മൂല്യവര്‍ദ്ധനവ്, പുതിയ വ്യാപാര മാര്‍ഗങ്ങളുടെ പര്യവേക്ഷണം എന്നിവയിലൂടെ ഈ ആഘാതം നികത്താന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി ലക്ഷ്യസ്ഥാനമായിരുന്നു അമേരിക്ക. മൊത്തം കയറ്റുമതിയുടെ 17.7 ശതമാനം അങ്ങോട്ടായിരുന്നു. എന്നിരുന്നാലും, ഏതെങ്കിലും ഒരു വിപണിയെ മാത്രം ആശ്രയിക്കുന്നത് നന്നല്ല. പുതിയ വിപണികൾ കണ്ടെത്തണം.
യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കൂടുതൽ വ്യാപാര ബന്ധങ്ങൾ സ്ഥാപിക്കണം. കയറ്റുമതിയില്‍ സ്ഥിരത ഉറപ്പാക്കുന്നതിനായി വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തണം – റിപ്പോർട്ട് പറയുന്നു.