പുതുവർഷത്തിൽ ശുഭസൂചനകൾ…

എസ്.ശ്രീകണ്ഠൻ

ഡിസംബറിൽ ഇതുവരെ നമ്മുടെ സ്‌റ്റോക് മാർക്കറ്റിലേക്ക് വന്ന വിദേശ പണം എത്രയെന്നോ?. 57,313 കോടി.

കഴിഞ്ഞ മൂന്നു വർഷത്തെ ഏറ്റവും കൂടിയ വിദേശ നിക്ഷേപം. ഒരു സർക്കാർ കാലാവധി അവസാനിക്കാറാവുമ്പോൾ, ഒരു തിരഞ്ഞെടുപ്പ് സമാഗതമാവുമ്പോൾ ഇത് സാധാരണ ഗതിയിൽ സംഭവിക്കാറില്ല. മോദി തന്നെ വീണ്ടും. ഏതാണ്ട് ആ നിഗമനത്തിൽ സായ് വ് എത്തിച്ചേർന്നുവെന്നു വേണം കരുതാൻ.

പൊളിറ്റിക്കൽ റിസ്ക്ക് പ്രീമിയം അടുത്തിടെ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളോടെ ഇവിടെ കുറഞ്ഞിരിക്കുന്നു. വന്ന മികച്ച ജിഡിപി കണക്കുകൾ ആവേശം പകർന്നതോടെ വർധിത വീര്യമായി.

May be an image of money and text that says "₹ FOREIGN PORTFOLIO INVESTMENT"

വരാനിരിക്കുന്ന മാസങ്ങളിലും ജിഡിപി വളർച്ച ഇതേ തോതിൽ പോവുകയാണെങ്കിൽ ഇന്ത്യാ എക്സ്പെൻസീവ് സ്റ്റോറി പറഞ്ഞവർക്കും തിരുത്തേണ്ടി വരും. അമേരിക്ക 2024ൽ പലിശ കുറയ്ക്കൽ ഒരു പതിവാക്കാൻ പോകുന്നുവെന്നാണ് അവിടെ നിന്നും വരുന്ന റിപ്പോർട്ടുകൾ.

അങ്ങനെ കൂടി ആയാൽ നമ്മുടെ മാർക്കറ്റിലേക്ക് വിദേശ പണം ഒഴുകും.പിന്നെ, ചൈനയോടുള്ള പഥ്യം സായ് വിന് പണ്ടേ പടിയില്ല. ചൈനയിൽ വിറ്റ് ഭാരതത്തിൽ വാങ്ങുന്നു. പുതുവർഷത്തിലേക്ക് എല്ലാം കൊണ്ടും ശുഭസൂചനകളുമായാണ് നമ്മൾ കടക്കുന്നത്. ഓഹരിയിൽ മാത്രമല്ല കടപ്പത്രങ്ങളിലും വിദേശ പണത്തിൻ്റെ ഒഴുക്ക് കൂടുന്നത് ഡബിൾ ബോണസ് തന്നെ.

———————————————————————–

(ധനകാര്യ നിരീക്ഷകനാണ് ലേഖകന്‍ )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക

———————————————————-