January 14, 2025 9:05 pm

രാഹുൽ ഈശ്വറിന് തിരിച്ചടി; അറസ്ററ് തടഞ്ഞില്ല

കൊച്ചി:സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ സംഘടിത ആക്രമണം നടത്തുന്നുവെന്ന നടി ഹണി റോസിൻ്റെ പരാതിയിൽ സാമൂഹിക നിരീക്ഷകനായ രാഹുൽ ഈശ്വറിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചില്ല.

ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിന്റെ നിലപാട് തേടി .ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഈ മാസം 27ന് പരി​ഗണിക്കാനായി മാറ്റി വച്ചു.അതിനു മുൻപ് പൊലീസ് വിശദീകരണം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു.അതേസമയം രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞില്ല.

എറണാകുളം സെൻട്രൽ പൊലീസിലാണ് ഹണി റോസ് പരാതി നൽകിയത്.ഹണി റോസിന്റെ പരാതിയിൽ നിലവിൽ പൊലീസ് കേസെടുത്തിട്ടില്ലെന്നു രാഹുലിന്റെ അഭിഭാഷകൻ അറിയിച്ചു. പരാതിയിൽ അറസ്റ്റ് മുന്നിൽ കണ്ടാണ് ഹർജിയെന്നും അഭിഭാഷകൻ അറിയിച്ചു. തുടർന്നാണ് കോടതി ഹർജി ഫയലിൽ സ്വീകരിച്ചത്.

നടിയുടെ വസ്ത്രധാരണത്തെയടക്കം വിമർശിച്ച് രാഹുൽ ഈശ്വർ രം​ഗത്തെത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് സമൂഹ മാധ്യമങ്ങളിൽ ഹണി റോസിനെതിരെ വ്യാപകം പ്രചാരണവുമുണ്ടായി.

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് നിയമ നടപടിയുമായി മുന്നോട്ടു പോയത്. പൊതുബോധം തനിക്കെതിരെയാക്കാനാണ് ശ്രമമെന്നും വലിയ ​ഗൂഢാലോചന ഇതിന്റെ ഭാ​ഗമായുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. രാഹുൽ ഈശ്വറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകളടക്കം നൽകിയാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News