ന്യൂയോര്‍ക്ക്: ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ ഗസ്റ്റ് ഹൗസിൽ ഒളിപ്പിച്ചു വെച്ചിരുന്ന ബോംബ് ഉപയോഗിച്ചാണ് ഹമാസിൻ്റെ തലവൻ ഇസ്മായില്‍ ഹനിയെ കൊലപ്പെടുത്തിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ്.
ഇസ്രായേൽ ആണ് ഈ ആക്രമണത്തിന് പിന്നിൽ എന്നാണ് ആരോപണം. എന്നാൽ അവർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഏകദേശം രണ്ട് മാസം മുമ്പ് ഗസ്റ്റ് ഹൗസില്‍ ബോംബ് ഒളിപ്പിച്ചുവെച്ചിരുവെന്നുവത്രെ.ഹനിയേ ഗസ്റ്റ് ഹൗസിലെ മുറിയില്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ബോംബ് സ്‌ഫോടനം നടത്തുകയായിരുന്നു.ഹനിയേയുടെ അംഗരക്ഷകരിലൊരാളും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു.
ഈ ഗസ്റ്റ് ഹൗസ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സിൻ്റെ നിയന്ത്രണത്തിലായിരുന്നു. ബോംബുകള്‍ സ്ഥാപിച്ചത് കണ്ടെത്താന്‍ കഴിയാതിരുന്നത് ഇറാൻ്റെ രഹസ്യാന്വേഷണ വീഴ്ചയാണ്.
സ്‌ഫോടനം വളരെ ശക്തമായിരുന്നതിനാല്‍ കെട്ടിടം കുലുങ്ങി. ചില ജനാലകള്‍ തകർന്നു. ഗസ്റ്റ് ഹൗസിന്റെ പുറം മതിലും ഭാഗികമായി പൊളിഞ്ഞുവീണു.