കൊച്ചി: എറണാകുളം-ഹാതിയ ധർതി ആബാ എക്സ്പ്രസ് ട്രെയിനിന് പുറത്തെഴുതിയ സ്ഥലപ്പേര് എഴുതിയ ബോർഡിൽ ഹാതിയ എന്നത് മലയാളത്തിൽ എഴുതിയപ്പോൾ ‘കൊലപാതക’മായി മാറി.
ഹാതിയ എന്നത് ഗൂഗിൾ ട്രാൻസ്ലേറ്റർ മുഖേന മൊഴിമാറ്റിയപ്പോഴായിരിക്കാം കൊലപാതകമായതെന്നാണ് പ്രാഥമിക നിഗമനം. ഹിന്ദിയിൽ ‘ഹത്യ’ എന്നാൽ കൊലപാതകം, മരണം എന്നൊക്കെയാണ് അർഥം.
സ്ഥലപ്പേര് മലയാളത്തിൽ ‘കൊലപാതകം’ എന്നാക്കിയ റെയിൽവേക്ക് സോഷ്യൽമീഡിയയിൽ നിറയെ
പരിഹാസം. കഴിഞ്ഞ ദിവസമാണ് എറണാകുളം-ഹാതിയ ധർതി ആബാ എക്സ്പ്രസ് ട്രെയിനിന് പുറത്തെഴുതിയ സ്ഥലപ്പേര് എഴുതിയ ബോർഡിൽ ഹാതിയ എന്നത് ‘കൊലപാതക’മായി മാറിയത്.
ജാർഖണ്ഡിൽവെച്ചായിരുന്നു ബോർഡ് സ്ഥാപിച്ചത്. അതുകൊണ്ടുതന്നെ ആദ്യം ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. എന്നാൽ പിന്നീട് എന്നാൽ ആരോ ഫോട്ടെയെടുത്ത് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തതോടെ സംഗതി വൈറലായി . വിമർശനത്തെ തുടർന്ന് ഉടൻ തന്നെ റെയിൽവേ ‘കൊലപാതകം’ മഞ്ഞപെയിന്റടിച്ച് മായ്ച്ചു.
ബോർഡ് മാറ്റി സ്ഥാപിക്കണമെന്ന് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ സീനിയർ ഡിവിഷനൽ മെക്കാനിക്കൽ എൻജിനീയർ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ബുധനാഴ്ച രാത്രി 11.25ന് ട്രെയിൻ ‘കൊലപാതകത്തിന്റെ തെളിവുകൾ അവശേഷിപ്പിക്കാതെ ട്രെയിൻ ഹാതിയയിലേക്ക് പുറപ്പെട്ടു. എന്നാൽ, പിന്നീട് ഹാതിയ എന്നത് മലയാളത്തിൽ എഴുതാതെയാണ് ട്രെയിൻ യാത്ര തുടങ്ങിയത്.
ഹാതിയഎറണാകുളം എസി സ്‌പെഷൽ (02409) 28 മുതൽ എല്ലാ തിങ്കളാഴ്ചകളിലും വൈകിട്ട് 6.25ന് ഹാതിയയിൽനിന്നു പുറപ്പെട്ടു ബുധനാഴ്ചകളിൽ രാവിലെ 9.45ന് എറണാകുളത്ത് എത്തും.