ഗൂഗിളിന് റഷ്യയിൽ അമ്പരപ്പിക്കുന്ന പിഴ; അപ്പീൽ ഹർജി നൽകും

മോസ്കോ:സസ്പെൻഡ് ചെയ്യപ്പെട്ട റഷ്യൻ യൂട്യൂബ് ചാനല്‍ അക്കൗണ്ടുകള്‍ ഗൂഗിള്‍ പുനഃസ്ഥാപിക്കാത്തതിനാൽ കനത്ത പിഴ.

ആഗോള ടെക് ഭീമനായ ഗൂഗിളിന് റഷ്യൻ കോടതി പിഴയിട്ടത് 2 അണ്‍ഡിസില്യണ്‍ റൂബിള്‍സ് (2.5 ഡിസില്യണ്‍ ഡോളർ)ആണ്. അതായത് 2,000,000,000,000,000,000,000,000,000,000,000,000 റൂബിൾ.

സംഖ്യ കഴിഞ്ഞ് 36 പൂജ്യം വരുന്നതിനെ അണ്‍ഡിസില്യണ്‍ എന്നും 33 പൂജ്യം വരുന്നതിനെ ഡിസില്യണ്‍ എന്നും പറയുന്നു. ആഗോള ജി.ഡി.പിയേക്കാള്‍ ബഹുദൂരം മുന്നിലാണ് ഈ സംഖ്യ. ലോകബാങ്കിന്റെ കണക്ക് അനുസരിച്ച്‌ 100 ട്രില്യണ്‍ ഡോളറാണ് ആഗോള ജി.ഡി.പി.

യൂട്യൂബ് അക്കൗണ്ട് സസ്‌പെൻഡ് ചെയ്തെന്ന് കാട്ടി ഇപ്പോള്‍ റഷ്യയിലെ പ്രമുഖ ടി.വി ചാനലുകള്‍ അടക്കം പതിനേഴോളം സ്ഥാപനങ്ങളാണ് കോടതിയെ സമീപിച്ചിട്ടുള്ളത്.

യുക്രെയിൻ സംഘർഷവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര വിലക്കാണ് സസ്‌പെൻഷന് കാരണമെന്ന് ഗൂഗിള്‍ വ്യക്തമാക്കുന്നു. ഗൂഗിളിന്റെ മാതൃകമ്ബനിയായ ആല്‍ഫബെറ്റിന് ഏകദേശം 2 ട്രില്യണ്‍ ഡോളറിന്റെ വിപണി മൂല്യമാണുള്ളത്. ലോകത്തുള്ള മുഴുവൻ പണം ഉപയോഗിച്ചാലും പിഴ അടച്ചുതീർക്കാൻ കഴിയാത്തതിനാല്‍ ഗൂഗിള്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ ഹർജി നല്‍കിയേക്കും

ക്രെംലിൻ അനുകൂല മാദ്ധ്യമങ്ങളായ സാർഗ്രാഡ്, റിയ ഫാൻ എന്നിവയുടെ യൂട്യൂബ് ചാനലുകള്‍ ബ്ലോക്ക് ചെയ്തതിന് 2020 മുതല്‍ ദിവസം 1,00,000 റൂബിള്‍ വീതം ഗൂഗിളിന് പിഴ ഇടാക്കി തുടങ്ങിയെന്നും അതാണ് ഇപ്പോള്‍ ഭീമൻ തുകയായതെന്നും റഷ്യൻ മാദ്ധ്യമങ്ങള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News