ഒളിപ്പിച്ചു വെച്ചിരുന്ന 120 കിലോ സ്വർണം കണ്ടുകിട്ടി

തൃശൂർ: വൻകിട സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും ജി എസ് ടി ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 120 കിലോ സ്വർണം പിടിച്ചെടുത്തു.

പരിശോധന തുടരുമെന്നും സംസ്ഥാന ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ ദിനേശ് കുമാർ അറിയിച്ചു.5 കൊല്ലത്ത നികുതി വെട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്.

74 കേന്ദ്രങ്ങളിലാണ് തിരച്ചിൽ നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 700 ഉദ്യോഗസ്ഥർ ഇതിൽ പങ്കെടുക്കുന്നുണ്ട്. ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന തുടരുകയാണ്.

കണക്കിൽ പെടാത്ത സ്വർണാഭരണങ്ങളും രേഖകളും കണ്ടെടുത്തതായി ജി എസ് ടി വകുപ്പ് അറിയിച്ചു. സംസ്ഥാന ജി എസ് ടി ഇന്റലിജൻസ് സ്പെഷ്യൽ കമ്മീഷണർ അബ്രഹാമിന്റെ നേതൃത്വത്തിലാണ് ഈ നടപടികൾ.

മൊത്ത വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നതെന്ന് അധികൃതർ അറിയിച്ചു.