വലിച്ചു നീട്ടി നീട്ടി അഡിയോസ് അമിഗോ

ഡോ ജോസ് ജോസഫ്.  
 അഡിയോസ് അമിഗോ എന്ന സ്പാനിഷ് വാക്കിന് “ഗുഡ് ബൈ മൈ ഫ്രണ്ട് ” എന്നാണ് ഇംഗ്ലീഷിൽ അർത്ഥം.
ജീവിതത്തിൽ സമ്പന്നതയുടെയും ദാരിദ്ര്യത്തിൻ്റെയും വിപരീത ധ്രുവങ്ങളിൽ ജീവിക്കുന്ന രണ്ടു പേർ.അവർ ഒരു ബസ് സ്റ്റാൻ്റിൽ വെച്ച് യാദൃശ്ചികമായി കണ്ടു മുട്ടുന്നു. സുഹൃത്തുകളായി മാറുന്നു.
അഡിയോസ് അമിഗോ - CINEMA - NEWS | Kerala Kaumudi Online
പ്രത്യേകിച്ചു ലക്ഷ്യമൊന്നുമില്ലാതെ കുറെ കറങ്ങിയതിനു ശേഷം യാത്ര ചൊല്ലി പിരിയുന്നു.നവാസ് നാസർ എന്ന സംവിധായകൻ്റെ കന്നി ചിത്രം അഡിയോസ് അമിഗോ  ഈയൊരു ചെറു  വൃത്തത്തിലാണ് രണ്ടേ മുക്കാൽ മണിക്കൂറോളം ചുറ്റിക്കറങ്ങുന്നത്.
ആദ്യത്തെ 20 മിനിറ്റു കൊണ്ടു തന്നെ കഥാപരിസമാപ്തി  പൂർണ്ണമായും മനസ്സിലാക്കാവുന്ന ചിത്രം സംവിധായകനും തിരക്കഥാകൃത്ത് തങ്കവും ചേർന്ന് പരമാവധി വലിച്ചു നീട്ടിയിട്ടുണ്ട്.പ്രധാന വേഷങ്ങളിലെത്തുന്ന ആസിഫ് അലി,സുരാജ് വെഞ്ഞാറമ്മൂട് കോമ്പോയുടെ തരക്കേടില്ലാത്ത പ്രകടനം മാത്രമാണ് അഡിയോസ് അമിഗോയുടെ ഏക ആശ്വാസം.
Adios Amigo release date changed to august 2 | പിന്നെയും മാറ്റി; അഡിയോസ് അമി​ഗോ ആദ്യം പറഞ്ഞ ഡേറ്റിൽ തന്നെ എത്തും!! | News in Malayalam
 
നാട്ടിൽ പല ചെറു ബിസിനസ്സുകളും നടത്തി പരാജിതനായി കൊച്ചിയിലെത്തിയ കട്ടപ്പനക്കാരനാണ് പ്രിയൻ (സുരാജ് വെഞ്ഞാറമ്മൂട് ).പെയിൻ്റിംഗ് ടീമിൻ്റെ കൂടെയാണ് ജോലി.നൂറു രൂപ തികച്ചെടുക്കാനില്ലാത്ത ദരിദ്രനാണ് അയാൾ.
കുടുംബത്തിൽ ആരെങ്കിലും പെട്ടെന്ന് ആശുപത്രിയിലായാൽ തകർന്നു പോകുന്ന അത്ര ദുർബ്ബലമാണ് അയാളുടെ സാമ്പത്തിക സ്ഥിതി.പരമാവധി കടം വാങ്ങി തിരിച്ചു കൊടുക്കാത്തതിനാൽ  നാട്ടിലാരും സഹായിക്കില്ല.
അമ്മ ആശുപത്രിയിലായതിനാൽ അയാൾക്ക് പെട്ടെന്ന് പണം ആവശ്യം വരുന്നു. കൂട്ടുകാരൻ സോഹനിൽ (ഷൈൻ ടോം ചാക്കോ ) നിന്നും കൊള്ളപ്പലിശയ്ക്ക് കടം വാങ്ങാൻ വൈറ്റില ഹബ്ബിലെത്തി കാത്തു നിൽക്കുന്ന  അയാൾ അവിടെ വെച്ച് യാദൃശ്ചികമായി പ്രിൻസിനെ(ആസിഫ് അലി ) പരിചയപ്പെടുന്നു.
 
വ്യവസായ പ്രമുഖൻ്റെ മകനായി കൊച്ചിയിൽ സമ്പന്നതയുടെ മടിത്തട്ടിൽ ജനിച്ചു വളർന്ന പ്രിൻസ് സന്തോഷം തേടി സദാ യാത്രയിലാണ്. ധൂർത്തടിക്കാൻ ബാഗ് നിറയെ പണമുണ്ട്. ‘ ഒൺലി ഹാപ്പി വൈബ്സ് ‘ എന്നാണ് അയാളുടെ പ്രമാണം.കണ്ടുമുട്ടുന്ന ആരോടും കയറി പരിചയപ്പെടും.
ജേക്സ് ബിജോയ്‍യുടെ സംഗീതം; 'അഡിയോസ് അമിഗോ'യിലെ ഗാനം എത്തി
സ്ഥിരം മദ്യപാനി.പ്രിയനുമായി അയാൾ പ്രത്യേകിച്ചു ലക്ഷ്യമൊന്നുമില്ലാതെ ചുറ്റിക്കറങ്ങുന്നു. മദ്യമാണ് ഇരുവരെയും കൂട്ടിയിണക്കുന്ന കണ്ണി.സമ്പന്നനായ പ്രിൻസിൽ നിന്നും അമ്മയുടെ ചികിത്സക്കാവശ്യമായ  പണം  സംഘടിപ്പിക്കാമെന്നാണ് പ്രിയൻ്റെ പ്രതീക്ഷ. എന്നാൽ അയാളുടെ ആത്മാഭിമാനവും നിഷ്ക്കളങ്കതയും ചോദിക്കാൻ  അനുവദിക്കുന്നില്ല.
 
വൈറ്റിലയിൽ നിന്നും ബസിലും ഓട്ടോയിലും ബോട്ടിലും കാറിലുമായി കൊല്ലത്തും തിരികെ ആലപ്പുഴയിലും കൊച്ചിയിലുമായി ഇവരുടെ മദ്യപാന സദസ്സുകൾ നീളുന്നു. കൊല്ലത്ത് ഹോട്ടലിൽ രാത്രി വാസവുമുണ്ട്. ഇടയ്ക്ക് ചെറിയ കോമഡി സീനുകളും വൈകാരിക രംഗങ്ങളും വന്നു പോകുന്നുണ്ടെങ്കിലും അതൊന്നും പ്രേക്ഷകരെ സ്വാധീനിക്കുന്നില്ല. സമ്പന്നൻ്റെയും ദരിദ്രൻ്റെയും ജീവിതത്തിലെ വൈരുദ്ധ്യങ്ങൾ പറയാൻ തിരക്കഥാകൃത്ത് ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ഏശുന്നില്ല.
 
ടെക്സ്റ്റൈൽ ജീവനക്കാരിയും പ്രിൻസിൻ്റെ മുൻ കാമുകിയുമായ ഹേമയുമായുള്ള (അനഘ) രംഗങ്ങൾ മാത്രമാണ് അല്പം ഹൃദ്യമായി അനുഭവപ്പെടുന്നത് .പ്രിൻസിൻ്റെ ‘ബോസേ ‘ എന്ന വിളിയും പ്രിയൻ്റെ ‘കൂട്ടുകാരാ ‘  വിളിയും ചിലപ്പോഴെല്ലാം കൃത്രിമമായി തോന്നും. സുരാജിൻ്റെ ഇടുക്കി സ്ലാങ്ങും ആസിഫിൻ്റെ തൃശൂർ സ്ലാങ്ങും മുഴച്ചു നിൽക്കുന്നുണ്ട്.
കഥയിൽ പ്രത്യേക ട്വിസ്റ്റുകളോ അപ്രതീക്ഷിത ക്ലൈമാക്‌സോ ഒന്നുമില്ല. കുറേക്കൂടി കാച്ചിക്കുറുക്കാമായിരുന്ന തിരക്കഥ അനാവശ്യമായി പരമാവധി വലിച്ചു നീട്ടിയിട്ടുണ്ട്. ആസിഫിൻ്റെയും സുരാജിൻ്റെയും കഥാപാത്രങ്ങളുടെ പേര് വെളിപ്പെടുത്തുന്നതു പോലും ചിത്രത്തിൻ്റെ അവസാന ഭാഗത്താണ്. ഷൈൻ ടോം ചാക്കോയുടെ രോഹൻ എന്ന കഥാപാത്രത്തെ പോലെ പ്രേക്ഷകനും ചിത്രം തീരാറാകുമ്പോൾ ഇത് എന്തിൻ്റെ കേടാണെന്നു ചോദിച്ചു രോഷം പ്രകടിപ്പിച്ചു പോകും.
അഡിയോസ് അമിഗോ' സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി - Movie Adios Amigo Second Look Poster Released - Canchannels
 രണ്ടാഴ്ച്ച മുമ്പ് പുറത്തിറങ്ങിയ ലെവൽ ക്രോസിൽ ആസിഫ് അലി അവതരിപ്പിച്ച  രഘുവിൽ നിന്നും തികച്ചും വ്യത്യസ്തനാണ്  അഡിയോസ് അമിഗോയിലെ പ്രിൻസ്.എപ്പോഴും ഹാപ്പി വൈബ്സ് തേടി അലയുന്ന പ്രിൻസ് ആസിഫ് അലിയുടെ റേഞ്ച് വ്യക്തമാക്കുന്ന കഥാപാത്രമാണ്. സീരിയസ് വേഷങ്ങളിൽ നിന്നു തിരികെ കോമഡിയിലേക്ക് മടങ്ങിയെത്താനാവാത്ത ധർമ്മസങ്കടത്തിലാണ് കുറെക്കാലമായി സുരാജ്.
പാവപ്പെട്ടവനായ പ്രിയനെ സുരാജ് തരക്കേടില്ലാതെ അവതരിപ്പിച്ചു. ഹേമയുടെ ചെറുവേഷത്തിൽ എത്തിയ അനഘയുടേത് മികച്ച പ്രകടനമാണ്.വിനീത് തട്ടിൽ, നന്ദു, ഗണപതി, അൽത്താഫ് സലിം, മുത്തുമണി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ചില കഥാപാത്രങ്ങൾ ശബ്ദത്തിലൂടെ മാത്രമാണ് എത്തുന്നത്.
   പ്രേക്ഷക ശ്രദ്ധ നേടിയ  കെട്ട്യോളാണ് എൻ്റെ മാലാഖക്കു ശേഷം തങ്കം തിരക്കഥ എഴുതുന്ന ചിത്രമാണ് അഡിയോസ് അമിഗോ. തിരക്കഥ ദുർബ്ബലമായതിനാൽ നവാഗത സംവിധായകൻ നവാസ് നാസറിന് പ്രത്യേകിച്ചൊന്നും ചെയ്യാനായിട്ടില്ല.
ജിംഷി ഖാലിദിൻ്റെ ഛായാഗ്രഹണം മികച്ചതാണ്.ഒരു ട്രാവൽ മൂവി പോലെ കണ്ടിരിക്കാം. എഡിറ്റർ നിഷാദ് യൂസഫ് ശ്രദ്ധിച്ചിരുന്നുവെങ്കിൽ ചിത്രത്തിൻ്റെ ദൈർഘ്യം കുറയ്ക്കാമായിരുന്നു. ജെയ്ക്സ് ബിജോയിയാണ് പശ്ചാത്തല സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. സംഗീതം ഗോപീ സുന്ദർ.
———————————————————-

 (കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)

——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക