ജനപ്രിയ ചിത്ര അവാർഡ് വിവാദത്തിൽ

കൊച്ചി : ബ്ലസി സംവിധാനം ചെയ്ത ‘ആടുജീവിതം’ റിലീസ് ആയത് 2024 ൽ. ആ ചിത്രത്തിന് എങ്ങനെ 2023 ലെ ജനപ്രിയ ചിത്രത്തിന് ഉള്ള അവാർഡ് നൽകി – സംവിധായകനും നടനുമായ ജൂഡ് ആന്തണി ചോദിക്കുന്നു. കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തെപ്പററിയാണ് ഈ ചോദ്യം.

എന്റെ ചില സുഹൃത്തുക്കള്‍ ഇക്കാര്യം എന്നോട് തിരക്കി.എനിക്കും ഇതിന്റെ യുക്തി മനസ്സിലാകുന്നില്ല – അദ്ദേഹം പറഞ്ഞു.

 

2018: Jude Antony's Film On Kerala Floods Has Finally Got Its Title, Says  "We Still Have Nightmares Thinking About The..."

ജൂഡ് ആന്തണി

2023ലെ ചലച്ചിത്ര പുരസ്‌കാരത്തിന് ജൂഡ് ആന്തണി സംവിധാനം ചെയ്ത ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ എന്ന് സിനിമയും മത്സരിച്ചിരുന്നു. 2018ലെ മഹാപ്രളയത്തെ അടിസ്ഥാനമാക്കി ഇറങ്ങിയ സിനിമ രണ്ട് അവാർഡുകള്‍ നേടി. മികച്ച വിഷ്വല്‍ എഫക്‌ട്‌സിന് ആൻഡ്രു ഡിക്രൂസും വിശാഖ് ബാബുവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയപ്പോള്‍ കലാസംവിധായകനുള്ള പുരസ്‌കാരം മോഹൻ ദാസും നേടി.

അവാർഡുകള്‍ക്ക് വേണ്ടി സിനിമ ചെയ്യാറില്ലെന്ന് ജൂഡ് പറഞ്ഞു.ഒരോ സിനിമയെയും അവാർഡിന് പരിഗണിക്കുന്നത് ജൂറിയുടെ തീരുമാനമാണ്. ഇക്കാര്യത്തില്‍ യാതൊരു പരാതിയുമില്ല.

ഓസ്‌കാറില്‍ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടതാണ് എന്റെ ചിത്രം. അന്ന് ഓസ്‌കാറില്‍ മികച്ച അന്താരാഷ്ട്ര ചിത്രങ്ങള്‍ക്ക് വേണ്ടിയുള്ള മത്സരത്തില്‍ ‘2018’നൊപ്പം മത്സരിച്ച ഭൂട്ടാനില്‍ നിന്നും അർമ്മേനിയയില്‍ നിന്നുമുള്ള ചിത്രങ്ങള്‍ വരെ ഐഎഫ്‌എഫ്‌കെയില്‍ മത്സരിച്ചിരുന്നു. എന്നിട്ടും ഓസ്‌കാർ വരെ പോയ ഒരു മലയാള ചിത്രമായിട്ടും എന്റെ സിനിമ ഐഎഫ്‌കെകെയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര മത്സരത്തിന് ‘2018’ അയ്ക്കണമെന്ന് ആദ്യം കരുതിയതല്ല. പക്ഷെ ചിത്രത്തിലെ കലാസംവിധായകൻ ഉള്‍പ്പടെയുള്ളവർ എത്ര അഭിനന്ദിച്ചാലും മതിയാകാത്ത രീതിയിലാണ് പ്രവർത്തിച്ചത്. അവർ അർഹിക്കുന്ന അംഗീകാരം കിട്ടണമെന്ന് തോന്നലുകൊണ്ടാണ് ചിത്രം മത്സരത്തിന് അയച്ചത്. അവർക്ക് പുരസ്‌കാരം കിട്ടുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടങ്ങിയ പ്രമുഖ താരങ്ങള്‍ അണിനിരന്ന ‘2018’ എന്ന ചിത്രം 2023 മേയ് അഞ്ചിനാണ് റിലീസ് ചെയ്തത്. 176 കോടിയോളം രൂപ ചിത്രം ബോക്സ് ഓഫീസില്‍ നിന്നും കളക്റ്റ് ചെയ്തുവെന്നാണ് റിപ്പോർട്ട്.