മോദിയെ മോഹൻ ഭഗവത് അഹങ്കാരി എന്ന് വിളിച്ചപ്പോൾ..

കൊച്ചി :മുന്നാം തവണയും അധികാരത്തിലെത്തിയ നരേന്ദ്ര മോദിയെ വിമർശിച്ച് ആർ എസ് എസ് തലവൻ മോഹൻ ഭഗവത് നടത്തിയ വിമർശനത്തിൽ സന്തോഷം പ്രകടിപ്പിച്ച് എഴുത്തുകാരനും രാഷ്ടീയ നിരീക്ഷകനുമായ സി. ആർ. പരമേശ്വരൻ ഫേസ് ബുക്കിൽ കുറിപ്പിട്ടു.

പരമേശ്വരൻ്റെ പോസ്ററ് ഇങ്ങനെ:

ബി.ജെ.പിവിമർശനം നിറഞ്ഞ മോഹൻ ഭഗവതിന്റെ പ്രഭാഷണം മുഴുവനായി കേട്ടു.

സുന്ദർ!അതിസുന്ദർ!

ഇതുവരെ ‘അഹങ്കാരി’ദ്വന്ദത്തെ നിരുപാധികമായി പിന്താങ്ങിയിരുന്ന ലോക്കൽ സംഘികളുടെ മനസ്സുകൾ ആ പ്രഭാഷണത്തിനുശേഷം പെട്ടെന്ന് മ്ലാനമായി.നാവുകൾ ചലിക്കാതായി.

ഇത്തരം അഗാധനിശ്ശബ്ദതയെ താരതമ്യം ചെയ്യാനാവുന്നത് കമ്മി ഗുണ്ടകൾ ബീഭൽസമായ കൊലകൾ നടത്തിയതിനുശേഷം അന്തരീക്ഷത്തിൽ പെട്ടെന്നുണ്ടാകുന്ന ഇടതു സാംസ്കാരികനായകരുടെ നിശ്ശബ്ദതയുമായാണ്.

ഇടത് -ഇസ്ലാമിസ്റ്റുകളും മിണ്ടുന്നില്ല. ആശയക്കുഴപ്പത്തിലാണ്.

മോദിയെ മോഹൻ ഭഗവത് ‘ അഹങ്കാരി’,’ താന്തോന്നി’, ‘ഭരിക്കാൻ അറിയാത്ത ആൾ ‘ എന്നൊക്കെ വിളിച്ചതിനെ ആഘോഷിക്കാം എന്ന് വച്ചാൽ ആർ.എസ്.എസ്., തങ്ങളുടെ പാർട്ടികളിൽ ഇല്ലാത്ത വിധത്തിൽ ആരോഗ്യകരമായ വിമർശനവും സ്വയം വിമർശനവും ഒക്കെ ഉള്ള ഉത്തമ സംഘടനയാണെന്ന് സമ്മതിക്കേണ്ടി വരും.

ഭഗവതിനെ വിമർശിച്ചാലോ മോദി ഉത്തമൻ എന്ന് പറയേണ്ടിവരും.