കൊച്ചി: ‘വണ്ടിയോടി വരുന്നുണ്ട് സദസില്‍ തെണ്ടികള്‍ വല്ലതും ഇരിപ്പുണ്ടോ? രണ്ടു കാലില്‍ വരുന്ന കരിങ്കൊടിക്കാര്‍ കണ്ടു പിന്നെ ജീവന്‍ രക്ഷാപ്രവര്‍ത്തകര്’ ഇങ്ങനെയാണ് കവിതയാരംഭിക്കുന്നത്‍.
‘കേമുവിന്റെ ജീവന്‍രക്ഷാപ്രവര്‍ത്തകര്‍’എന്നാണ് കവിതയുടെ പേര്. ‘കേമു ആരാണെന്നും ജീവന്‍ രക്ഷാപ്രവര്‍ത്തകര്‍ ആരാണെന്നും നമുക്കെല്ലാവര്‍ക്കുമറിയാം, നവകേരള സദസോടെ കേമുവിന്റെ ജീവന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പുതിയ ഊര്‍ജം ലഭിച്ചിരിക്കുകയാണെന്ന് എംഎല്‍എ കവിതയ്ക്ക് ആമുഖമായി പറയുന്നു.
നവകേരള സദസിനെയും പിണറായി വിജയനെയും പരിഹസിച്ചാണ് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയുടെ പുതിയ കവിത .
‘വണ്ടിയോടി വരുന്നുണ്ട് സദസില്‍ തെണ്ടികള്‍ വല്ലതും ഇരിപ്പുണ്ടോ? രണ്ടു കാലില്‍ വരുന്ന കരിങ്കൊടിക്കാര്‍ കണ്ടു പിന്നെ ജീവന്‍ രക്ഷാപ്രവര്‍ത്തകര്’ ഇങ്ങനെയാണ് കവിതയാരംഭിക്കുന്നത്‍. പരിഹാസങ്ങള്‍ കേള്‍ക്കാനുള്ള മനസും വിമര്‍ശനം കേള്‍ക്കാനുള്ള സദസുമാണ് ഈ കാലഘട്ടത്തിനാവശ്യമെന്നും എല്‍ദോസ് പറയുന്നു. പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്. പൊലിസിനെയും പാര്‍ട്ടിക്കാരെയും ഉപയോഗിച്ചാണ് മുഖ്യമന്ത്രി ഇപ്പോള്‍ പ്രതിഷേധിക്കുന്നവരെ ഇല്ലാതാക്കുന്നത്. മുഖ്യമന്ത്രിയുടെ ജീവന്‍ രക്ഷാപ്രവര്‍ത്തകരായ ഡിവൈഎഫ്ഐക്കാര്‍ തന്നെയും തന്റെ കൂടെയുള്ളവരെയും തല്ലിച്ചതച്ചു. അവരെ പിടികൂടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഈ നിലപാടുള്ളവരെ കുറ്റവിചാരണ ചെയ്തു കൊണ്ടേയിരിക്കുമെന്നും എംഎല്‍എ പറയുന്നു.
നവകേരള യാത്രയ്ക്കുപയോഗിക്കുന്ന ബസ് മാത്രമല്ല ആ പാര്‍ട്ടിയും നാളെ മ്യൂസിയത്തില്‍ തന്നെ ഇരിക്കേണ്ടിവരുമെന്നും എല്‍ദോസ് പരിഹസിക്കുന്നു. ഇനിയും പ്രതിഷേധവും പരിഹാസവുമായി ഞങ്ങളിനിയും വരുമെന്നും എല്‍ദോസ് കുന്നപ്പള്ളി കവിതയിലൂടെ വ്യക്തമാക്കുന്നു.