ആർ. ഗോപാലകൃഷ്ണൻ
🔸
“മാണിക്കവാചകരുടെ ‘തിരുവാചക’ത്തിൽ അലിയാത്തവരുടെ മനസ്സ് ഒരു വാചകത്തിലും അലിയുകയില്ല…”
‘മാണിക്കവാചക’രെ കേട്ടിട്ടില്ലാത്തവർ ഈ പാട്ട് കേട്ടിട്ടുണ്ടാകുമല്ലോ, ഇല്ല ?
“മാണിക്ക വാസകർ മൊഴികൾ നൽകീ ദേവീ
ഇളങ്കോവടികൾ ചിലമ്പു നൽകി …”
(“ഒരു മുറയ് വന്തു പാർത്തായ” എന്ന ഗാനത്തിൽ നിന്ന്: ‘മണിച്ചിത്രത്താഴ്’ (1993) സിനിമ – രചന: ബിച്ചു തിരുമലയും വാലിയും ചേർന്ന്)
https://youtu.be/UR-r3xNX1sU
തമിഴകത്ത് ‘മാണിക്യവാചകം’ എന്ന് പേര് പലർക്കുമുണ്ട്; എനിക്ക് ഏറെ പ്രയോജനം ചെയ്ത, കോളേജ് ലവൽ മാത്ത്സ് ടെസ്റ്റുബുക്കുകൾ എഴുതിയത്, ഒരു പ്രൊഫ. മാണിക്യവാചകൻ പിള്ള (മദ്രാസ്) ആയിരുന്നു.
🔸
പ്രസിദ്ധ തമിഴ് കവി ആയിരുന്ന ശൈവസന്ന്യാസി ആണ് ‘മാണിക്കവാചകർ’. മാണിക്കവാ’സ’കർ എന്ന് തമിഴ് ഉച്ചാരണം. ഇദ്ദേഹം എ. ഡി. 700-നും 800-നും ഇടയ്ക്ക് (ഏകദേശം എട്ടാം നൂറ്റാണ്ടിൽ) തിരുവാരൂരിൽ ജീവിച്ചിരുന്നതായി കരുതുന്നു.
ഇതോടൊപ്പം ചേർത്തിട്ടുള്ള മനോഹരമായ ശില്പത്തിൻ്റെ ചിത്രം, പന്ത്രണ്ടാം നൂറ്റാണ്ടിൽ ചെമ്പ് ലോഹസങ്കരത്താൽ വർക്കപ്പെട്ട മാണിക്കവാസ(ച)കരുടെ വിഗ്രഹ സമാനമായ ശില്പമാണ്.
🌏
ഭക്തിരസപ്രധാനമായ ‘തിരുവാചകം’ എന്ന കാവ്യത്തിന്റെ കർത്താവ്. `കോവൈ’ വിഭാഗത്തിൽപ്പെടുന്ന തിരുക്കോവൈയാർ എന്ന കൃതിയും ഇദ്ദേഹം രചിച്ചതാണെന്ന് അഭിപ്രായമുണ്ട്. രാമലിംഗ അടികൾ, തായുമാനവർ തുടങ്ങിയ കവികൾക്ക് പ്രചോദകമായ കൃതിയാണ് ‘തിരുവാചകം.’
🔸’തിരുവാചകം’:
മാണിക്കവാചകർ ശിവപെരുമാളെ സ്തുതിച്ചു പാടിയ പാട്ടുകളാണ് തിരുവാചകത്തിന്റെ ഉള്ളടക്കം എന്ന് സാമാന്യമായി പറയാം. 51 കാവ്യഖണ്ഡങ്ങൾ ഉൾക്കൊള്ളുന്ന ഈ കൃതിയിൽ ശൈവ തത്ത്വചിന്ത ഉള്ളിൽ സ്പർശിക്കും വിധം ആവിഷ്കരിക്കുന്നു. ഇതിലെ അറുനൂറ്റൻപത് പാട്ടുകളാണ് ഭക്തിഗാനങ്ങളിൽ ഏറെ പ്രശസ്തം.
‘തിരുവാചകത്തിൽ അലിയാത്തവരുടെ മനസ്സ് ഒരു വാചകത്തിലും അലിയുകയില്ല’ എന്നാണ് പഴഞ്ചൊല്ല്. വിരസമായ തത്വചിന്തയല്ല ഇതിലുള്ളത്: കൈകൊട്ടിക്കളിപ്പാട്ട്, ഊഞ്ഞാല്‍പാട്ട് മുതലായ പലതരം ലളിതഗാനരൂപങ്ങളിലൂടെ ശിവലീലകളെ വർണിക്കുന്ന ഭക്തികാവ്യമാണ് തിരുവാചകം. “അഹങ്കാരം, കർമം, മായ എന്നീ മുമ്മലങ്ങളകന്ന് ജീവന്മാര്‍ക്ക് ശിവപരമാത്മാവിൽ ലയിക്കാനുള്ള മുക്തിമാർഗമാണ് ‘തിരുവാചകം’ കാട്ടിത്തരുന്നത്” ശൈവർ വിശ്വസിക്കുന്നു….
🔸
മാണിക്കവാചകരൂടെ ‘തീരുവാചകം’, മഹാകവി ഉള്ളൂരിന്റെ പേരക്കുട്ടി, പ്രൊഫ. എം. പരമേശ്വരൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്; ‘വള്ളത്തോൾ വിദ്യാപീഠ’മാണ് പ്രസാധകർ.
Pallikkonam Rajeev ഇങ്ങനെ കുറിക്കുന്നു:
ശൈവമതത്തിന്റെ ദക്ഷിണേന്ത്യയിലെ പ്രധാന പ്രചാരകൻ മാണിക്കവാചകർ ആയിരുന്നുവത്രേ! ദക്ഷിണേന്ത്യയിലാകെ അദ്ദേഹം സഞ്ചരിച്ച് ശിവഭക്തി പ്രചരിപ്പിച്ചു. ബുദ്ധമതത്തിന് വലിയ തോതിൽ ഗ്ലാനി സംഭവിക്കുന്നത് അക്കാലത്താണ്. ബുദ്ധഭിക്ഷുക്കളെ തർക്കത്തിൽ തോൽപ്പിച്ചും അവരെ പിന്തുണച്ചവരെ ആകെ തന്റെ ഭാഗത്തു ചേർത്തും മാണിക്കവാചകർ മുന്നേറി.
കൊറോമാണ്ഡൽ തീരത്തെയും മലബാർ തീരത്തെയും വെള്ളാള ക്രിസ്ത്യാനികളിൽ നല്ലൊരു പങ്കിനെയും മതപരിവർത്തനം നടത്തി ശൈവമതത്തിലേക്ക് ആനയിച്ചു. വൈക്കത്തും ചെങ്ങന്നുരുമെത്തി ശൈവഭക്തി ഉദ്ഘോഷിച്ചു. “തിരുവായക”മാണ് തിരുവൈക്കമായത് എന്നു പോലും ഭാഷ്യമുണ്ട്.
പൊരുൾ എന്താണെന്ന് കാണിച്ചു തരണമെന്ന് ഭക്തർ ആവശ്യപ്പെട്ടപ്പോൾ ഇതാണ് എന്നു പറഞ്ഞ് ചിദംബരത്തെ പ്രതിഷ്ഠയായ ശിവലിംഗത്തിൽ മാണിക്കവാചകർ ലയിച്ചു ചേർന്ന് സമാധിയായി എന്ന് ഐതിഹ്യം.
🔸
തമിഴ് സന്യാസി മാണിക്കവാചകര്‍ രചിച്ച ‘തിരുവാചക’ത്തിന്റെ സംഗീതവും ഇളയരാജ നിര്‍വഹിച്ചിട്ടുണ്ട്.
https://youtu.be/H8JUYQeWSbI
_______________
#ചിത്രം: പന്ത്രണ്ടാം നൂറ്റാണ്ടിൽ സിഹ ഭാഗം ചെമ്പ് ചേർന്ന ലോഹസങ്കരത്താൽ വർക്കപ്പെട്ട മാണിക്കവാസകരുടെ ശില്പം.
———————————————————————————————————–
(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)
______________________________
കൂടുതല്‍ വാര്‍ത്തകള്‍ക്കായി