January 16, 2025 3:10 pm

25000 കോടിയുടെ മയക്കുമരുന്ന്: പ്രതിയെ വിട്ടു

കൊച്ചി: രാജ്യത്തെ തന്നെ ഏററവും വലിയ മരുന്ന് വേട്ടക്കേസിലെ പ്രതിയെ തെളിവില്ല എന്ന കാരണത്താൽ എറണാകുളം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതി വിട്ടു.

ആഴക്കടലില്‍ വെച്ച് കപ്പലില്‍ നിന്നും 25,000 കോടി വിലമതിക്കുന്ന 2,500 കിലോ മെത്തഫിറ്റമിനുമായി നാവികസേന പിടികൂടിയ ഇറാന്‍ പൗരന്‍ സുബൈർ കുററക്കാരൻ അല്ലെന്ന് സെഷന്‍സ് കോടതി ജഡ്ജി സുരേഷ് കുമാര്‍ പറഞ്ഞു.

ഇയാളെ നാവിക സേന നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് കൈമാറുകയായിരുന്നു. പാകിസ്ഥാന്‍ ആസ്ഥാനമാക്കിയുള്ള നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെട്ടുള്ള ലഹരി കേസ് ആയിരുന്നു ഇത്.

Drug seizure: Court sends accused Pakistani national to 14 day judicial  custody, latest news, kerala news, crime news, ernakulam, drug seizure, drug  menace drug menace

പ്രതിയെ പാകിസ്ഥാന്‍ പൗരന്‍ എന്ന സംശയത്തിലാണ് നേവിയും എന്‍സിബിയും കൂടി പിടിച്ചതെങ്കിലും ഇറാന്‍ പൗരന്‍ ആണെന്ന പ്രതിയുടെ വാദവും തെളിവുകളും കോടതി അംഗീകരിക്കുകയായിരുന്നു.

കപ്പലില്‍ പ്രതിയെ കൂടാതെ അഞ്ചു പേര്‍ ഉണ്ടായിരുന്നു. കപ്പലിൽ സൂക്ഷിച്ചിരുന്ന വസ്തുക്കളെ കുറിച്ചു യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്നുമുള്ള പ്രതിയുടെ വാദം വിശ്വസനീയമാണെന്ന് കോടതി വിലയിരുത്തി.

കപ്പലില്‍ സഞ്ചരിച്ചിരുന്ന മുഴുവന്‍ പേരുടെയും പേരും മറ്റ് വിവരങ്ങളും നാവിക ഉദ്യോഗസ്ഥരും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരും മറച്ചുവെച്ചതായി കോടതി നിരീക്ഷിച്ചു.

 

Kerala: NCB Says Recent Seizure Of 2500 Kg Methamphetamine Linked To Haji  Salim Drug Cartel; Arrested Pakistani To Be Produced In Court

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News