ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ അമേരിക്ക 21 മില്യൺ ഡോളർ സഹായം നൽകിയോ ? ഇന്ത്യയിലേക്ക് ആ പണം വന്നിട്ടില്ലെന്ന് ഇന്ത്യൻ എക്സ്പ്രസ്സ് പത്രം റിപ്പോർട്ട് ചെയ്യുന്നു.
ബംഗ്ലാദേശിൽ രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും, അധികാരത്തിൽ നിന്ന് ഷെയ്ഖ് ഹസീനയെ പുറത്താക്കാനും ആണ് ഈ പണം ഉപയോഗപ്പെടുത്തിയതെന്ന സൂചനകൾ പുറത്തുവന്നു.
അമേരിക്ക വിവിധ സമയങ്ങളിലായി 21 മില്യൺ ഡോളർ ബംഗ്ലാദേശിനാണ് അനുവദിച്ചത്. ഇതിൽ 13.4 മില്യൺ ഡോളർ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്.
2024-ലെ ബംഗ്ലാദേശ് തിരഞ്ഞെടുപ്പിൻറ ഭാഗമായി പഠനങ്ങൾക്കും, ജനങ്ങളെ വോട്ടെടുപ്പിലേക്ക് ആകർഷിക്കുന്നതിനുമാണ് ഈ തുക ചെലവഴിച്ചത് എന്നാണ് വാദം.തിരഞ്ഞെടുപ്പിന് ഏഴ് മാസങ്ങൾക്ക് ശേഷമാണ് ബംഗ്ലാദേശിൽ രാഷ്ട്രീയ അരക്ഷിതാവസ്ഥ ഉടലെടുക്കുന്നതും ഷെയ്ഖ് ഹസീനയെ അട്ടിമറിക്കുന്നതും.
വാഷിംഗ്ടൺ ആസ്ഥാനമായുള്ള കൺസോർഷ്യം ഫോർ ഇലക്ഷൻസ് ആൻഡ് പൊളിറ്റിക്കൽ പ്രോസസ് സ്ട്രെങ്തനിങ്ങ് (സിഇപിപിഎസ്) വഴിയാണ് ഫണ്ടുകൾ വിതരണം ചെയ്തതത്. ഈ ഗ്രാൻറുകളെ ചൊല്ലിയാൺ് അമേരിക്കയിൽ തർക്കം ഉടലെടുത്തത്.
സിഇപിപിഎസ് ചെലവഴിച്ച 13.2 മില്യൺ ഡോളറും ബംഗ്ലാദേശിലെ തിരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് വേണ്ടിയാണ്.എന്നാൽ 21 മില്യൺ ഡോളറിലെ ശേഷിക്കുന്ന തുക ഇനിയും ചെലവഴിച്ചിട്ടിലലെന്നും കണക്കുകൾ വ്യക്തമാക്കുന്നു