April 4, 2025 11:53 pm

ഡോണൾഡ് ട്രംപ് പ്രസിഡന്റാകുമെന്ന് ജ്യോതിഷി

വാഷിങ്ടൻ: റിപ്പബ്ലിക്കാൻ പാർടി സ്ഥാനാർഥി ഡോണൾഡ് ട്രംപ് അടുത്ത അമേരിക്കൻ പ്രസിഡന്റാകുമെന്ന് ജ്യോതിഷി എമി ട്രിപ്പ്.വൈസ് പ്രസിഡന്റ് കമല ഹാരിസായിരിക്കും ട്രംപിന്റെ എതിർ സ്ഥാനാർഥി.

പ്രായാധിക്യത്തെ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനാർഥിത്വം പിൻവലിക്കുന്ന തീയതി പ്രവചിച്ച് നാല്പതുകാരിയായ എമി ട്രിപ്പ് ശ്രദ്ധേയയായിരുന്നു.

ട്രംപ് രാഷ്ടീയ ജീവിതത്തിൽ വിജയത്തിന്റെ കൊടുമുടി കയറുകയാണെന്നാണ് എമി ‘ഗ്രഹനില’ നോക്കി പറയുന്നതെന്ന് മാധ്യമങ്ങൾ പറയുന്നു.

അമേരിക്കയുടെ  45 മത്തെ പ്രസിഡണ്ടായിരുന്ന  ട്രംപ്,  1987 വരെ ഡമോക്രാററിക് പാർടിയിലായിരുന്നു. 1999 ൽ ആണ്  റിപ്പബ്ലിക്കൻ പാർടിയിൽ ചേർന്നത്. പിന്നീട് വീണ്ടും ഡമോക്രാററിക് പാർടിയിൽ  പോയി . 2012 ൽ വീണ്ടും തിരിച്ചു വരികയായിരുന്നു.

ജൂൺ 11നാണ് എക്സിലെ പോസ്റ്റിൽ  ജ്യോതിഷി എമി ട്രിപ്പ് പ്രവചനം  നടത്തിയത്. ബൈഡൻ ഒഴിയുന്ന തീയതി ഒരാൾ ചോദിച്ചപ്പോൾ ജൂലൈ 21 എന്നായിരുന്നു മറുപടി. ഇത് യാഥാർഥ്യമായി.

കമല ഹാരിസിന്റെ സ്ഥാനാർഥിത്വവും എമി പ്രവചിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് കൂടുതൽ ബുദ്ധിമുട്ടുകൾ സമീപഭാവിയിൽ ഉണ്ടാകുമെന്നും അവരുടെ പ്രവചനമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News