പെൻസിൽവേനിയ: അമേരിക്കയുടെ മുൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച ഇരുപതുകാരൻ തോമസ് മാത്യു ക്രൂകസ് ആണെന്ന് തിരിച്ചറിഞ്ഞു. ട്രംപിൻ്റെ പാർടിയായ റിപ്പബ്ലിക്കൻ പാർടിയിലെ അംഗമായിരുന്നു
പെൻസിൽവേനിയയിലെ ബെഥേൽ പാർക്ക് സ്വദേശിയാണ് തോമസ് മാത്യു ക്രൂകസ്. എന്തിനാണ് മകൻ ട്രംപിനെ വധിക്കാൻ ശ്രമിച്ചതെന്ന് അറിയില്ലെന്ന് പിതാവ് മാത്യു ക്രൂക്‌സ് പറഞ്ഞു. തോമസിനെ പോലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു.
വിചിത്രമായ പെരുമാറ്റക്കാരൻ ആയിരുന്നില്ല അവനെന്ന് തോമസ് മാത്യു ക്രൂകസിന്‍റെ മുൻ സഹപാഠി ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു. തോമസ് ഒരു റിപ്പബ്ലിക്കൻ പാർടിക്കാാ ആയിരുന്നു.കൂടുതൽ സമയം ഏകാന്തതയിലാണ് ചെലവഴിച്ചിരുന്നത്. കാര്യമായ സൗഹൃദ വലയം തോമസിന് ഇല്ലായിരുന്നുവെന്നും അദ്ദേഹം ഓർമ്മിക്കുന്നു.
അക്രമിയുടെ ഉദേശ്യം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വക്താവ് അറിയിച്ചു. ട്രംപിന് നേരെയുണ്ടായ വെടിവയ്പ് വധശ്രമക്കുറ്റമായി കണക്കാക്കി അന്വേഷണം നടത്തുമെന്നു അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര സുരക്ഷാ വിഭാഗവും യുഎസ് സീക്രട്ട് സർവീസും ചേർന്നാണ് അന്വേഷണം നടത്തുക.
അതേസമയം, പരുക്കേറ്റ ട്രംപ് ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. അദ്ദേഹം സുഖം പ്രാപിച്ച് വരികയാണ്.