മുൻ ജന്‍മങ്ങളിലെ പാപവും …

ചെന്നൈ: മുജ്ജന്മപാപം ഉള്ളതുകൊണ്ടാണ് ചിലർ വികലാംഗരും ഭിന്നശേഷിക്കാരുമായി ജനിക്കുന്നതെന്ന് അഭിപ്രായപ്പെട്ട മോട്ടിവേഷണൽ സ്പീക്കർ മഹാവിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അശോക് നഗർ സ്‌കൂളിലെ ഒരു പരുപാടിയിലായിരുന്നു വിവാദ പരാമർശങ്ങൾ.’ലോകത്ത് കയ്യും കാലും കണ്ണുമൊന്നുമില്ലാതെ നിരവധി പേര് ജനിക്കുന്നു, ദൈവം കരുണയുള്ളവനായിരുന്നുവെങ്കിൽ എല്ലാവരെയും ഒരുപോലെ സൃഷ്ടിച്ചേനെ. എന്നാൽ എന്തുകൊണ്ടാണ് അങ്ങനെ ചെയ്യാത്തത്? ഒരാൾ അങ്ങനെ ജനിക്കുന്നുവെന്നത് കഴിഞ്ഞ ജന്മത്തിൽ ചെയ്ത പാപങ്ങളുടെ ഫലമായി ഇരിക്കും’- എന്നായിരുന്നു മഹാവിഷ്ണുവിന്റെ പരാമർശം.

കാഴ്ചപരിമിതിയുള്ളവരുടെ സംഘടന നൽകിയ പരാതിയിലാണ് ചെന്നൈ എയർപോർട്ടിൽ വെച്ച് മഹാവിഷ്ണുവിനെ കസ്റ്റഡിയിലെടുത്തത്.

ഈ പരാമർശങ്ങൾക്കെതിരെ, സ്കളിലെ വേദിയിലുണ്ടായിരുന്ന കാഴ്ചപരിമിതിയുള്ള ഒരു അധ്യാപകൻ രംഗത്തെത്തി. തുടർന്ന് ഇരുവരും തമ്മിൽ വലിയ വാക്കേറ്റവും നടന്നു.തർക്കത്തിന്റെ വീഡിയോ മഹാവിഷ്ണു തന്റെ യൂട്യൂബ് പേജിലിട്ടു. ഇതോടെ സംഭവം വലിയ വിവാദമാകുകയായിരുന്നു.

സംഭവത്തിൽ വലിയ നടുക്കവും പ്രതിഷേധവും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അടക്കം രേഖപ്പെടുത്തി. പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്.