വിഷപ്പുക:69 ശതമാനം കുടുംബങ്ങളിലും രോഗികൾ

ന്യൂഡൽഹി: തലസ്ഥാന നഗരിയിലെ 69 ശതമാനം കുടുംബങ്ങളിലും ഒരാളെങ്കിലും രോഗിയാണെന്ന് സ്വിസ് സ്ഥാപനമായ ഐക്യു എയർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

62 ശതമാനം കുടുംബങ്ങളിൽ ഒരാൾക്കെങ്കിലും കണ്ണെരിച്ചിൽ പോലുള്ള അസ്വസ്ഥതകൾ അനുഭവപ്പെടുന്നു.31 ശതമാനം കുടുംബങ്ങളിലും ശ്വാസ തടസ്സം, ആസ്തമ പോലുള്ള രോ​ഗങ്ങളുണ്ടെന്നും സർവേയിൽ വ്യക്തമായി.

ലോകത്ത് ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളുടെ പട്ടികയിൽ ഡൽഹി ഒന്നാം സ്ഥാനത്താണ്. പകുതിയിലധികം കുടുംബങ്ങളും വായുമലിനീകരണം കാരണം ബുദ്ധിമുട്ടുന്നു.വായു​ഗുണനിലവാര സൂചികയിൽ 362 രേഖപ്പെടുത്തി വളരെ മോശം അവസ്ഥയിൽ തുടരുകയാണ് തലസ്ഥാന നഗരം.

ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ വായുമലിനീകരണ തോത് കുത്തനെ കൂടി. ന​ഗരത്തിലും, സമീപ മേഖലകളിലും ലോക്കൽ സർക്കിൾസ് എന്ന സംഘടന നടത്തിയ സർവേയിൽ ഞെട്ടിപ്പിക്കുന്ന കണക്കുകളുണ്ട്. പത്തിൽ 7 കുടുംബങ്ങളും മലിനീകരണം കാരണം ബുദ്ധിമുട്ടുന്നു.