അരൂപി.


ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാതെ മതം മനുഷ്യനെ മയക്കുന്ന മയക്കുമരുന്നാണെന്ന് പ്രചരിപ്പിച്ചും മതത്തെ അവഗണിച്ചു കൊണ്ട് യുക്തിയിലധിഷ്ഠിതമായ തത്വശാസ്ത്രം പ്രചരിപ്പിക്കാനുമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശ്രദ്ധിച്ചത്. ആ പ്രത്യയ ശാസ്ത്രത്തെ സ്വീകരിക്കാന്‍ ദരിദ്രനാരായണന്മാരുടെ നാടായിട്ടു പോലും ഇന്‍ഡ്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും തയ്യാറായില്ല; കേരളത്തിലേയും ബംഗാളിലേയും ഉല്‍പ്പതിഷ്ണുക്കളൊഴികെ.
സുസ്ഥിരമായ ഒരു നയമോ നിലപാടോ രൂപീകരിക്കുന്നതിനാവശ്യമായ അഭിപ്രായ ഐക്യം തുടക്കം മുതല്‍ക്കേ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിനിണ്ടായിരുന്നില്ല. സ്വന്തം പാര്‍ട്ടിയുടെ ജനനതീയതിയുടെ പേരില്‍ പോലും അഭിപ്രായ വ്യത്യാസമുണ്ടായി എന്ന് മാത്രമല്ല ഗൗരവമേറിയ ചര്‍ച്ചകളും സംവാദങ്ങളുമുണ്ടായിട്ടുണ്ട് എന്നതാണ് രസകരം.


പാര്‍ലമെന്‍ററി ജനാധിപത്യത്തില്‍ വിശ്വാസമില്ലാതിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നയം മാറ്റി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാരംഭിച്ചു. ഇത്തരം ചാഞ്ചാട്ടങ്ങള്‍ പാര്‍ട്ടിയില്‍ സാധാരണക്കാര്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്താനിടയാക്കിതും അഖിലേന്‍ഡ്യാടിസ്ഥാനത്തില്‍ സംഘടന കെട്ടിപ്പടുക്കുന്നതിന് തടസ്സങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടാവണം.
സ്വാന്ത്ര്യ സമരത്തിലും സ്വാതന്ത്യാനന്തര കാലഘട്ടത്തിലും കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലുണ്ടാക്കാനായ സ്വാധീനവും, അധികാരത്തിലേറിയശേഷം ഇടതുപക്ഷ പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്തുന്നതിനോടൊപ്പം സോഷ്യലിസ്റ്റ് മുദ്രാവാക്യങ്ങളുയര്‍ത്തി കോണ്‍ഗ്രസ്സ് ജനങ്ങളെ സ്വാധീനിച്ചതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയെ തടത്തു നിറുത്തിയെന്ന് കരുതുന്നതില്‍ തെറ്റില്ല.
അതേസമയം സോഷ്യലിസത്തിനെതിരായ മുതലാളിത്ത സാമ്പത്തിക നയങ്ങളും പ്രത്യയശാസ്ത്രങ്ങളും അടിച്ചേല്‍പ്പിച്ച് മദ്ധ്യവര്‍ഗ്ഗങ്ങളുടെ പിന്തുണ നേടാന്‍ അധികാരി വര്‍ഗ്ഗത്തിനായതും കമ്മ്യൂണിസത്തെ ക്ഷീണിപ്പിച്ചിട്ടുണ്ട്. സമീപകാലത്തുണ്ടായ ഹിന്ദു ദേശീയതയുടെ വളര്‍ച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ കൂടുതല്‍ പാര്ശ്വവല്ക്കരിക്കപ്പെടാനി
ഇതിനേക്കാളെല്ലാമുപരി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തളര്‍ത്തിയത് പിളര്‍പ്പുകളാണ്. ഇന്‍ഡ്യന്‍ സാഹചര്യങ്ങളില്‍ പാര്‍ട്ടി പിന്തുടരേണ്ട മാര്‍ഗ്ഗം സോവിയറ്റ് യൂണിയന്‍റേതാണാ അതോ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേതാണോ എന്ന തര്‍ക്കം പാര്‍ട്ടിയുടെ ആരംഭകാലം മുതല്‍ക്കെയുള്ളതാണ്. സ്വാതന്ത്ര്യാനന്തരം ആ തര്‍ക്കത്തില്‍ ഇന്‍ഡ്യന്‍ ഭരണകൂടത്തിന്‍റെ വര്‍ഗ്ഗസ്വഭാവത്തെക്കുറിച്ചും ഭരണകക്ഷിയായ കോണ്‍ഗ്രസ്സിനോടുള്ള സമീപനത്തെക്കുറിച്ചുമുള്ള തര്‍ക്കങ്ങള്‍ കൂടി ഇടം പിടിച്ചു.

അത് ചരിത്രപരമായ മണ്ടത്തരമായിപ്പോയെന്ന് പിന്നീട് ജ്യോതി ബസു പശ്ചാത്തപിക്കുകയുമുണ്ടായി. അതേ സമയം സി.പി.ഐ. മന്ത്രിസഭയില്‍ ചേരുകയും ഇന്ദ്രജിത് ഗുപ്തയും ചതുരാനന്‍ മിശ്രയും മന്ത്രിമാരാകുകയും ചെയ്തു. അധികാരത്തിലേറാന്‍ ലഭിച്ച ഈ അവസരം കളഞ്ഞുകുളിച്ചതോടെ വളരാനുള്ള അവസരം കൂടി നഷ്ടപ്പെടുത്തുകയായിരുന്നു എന്ന വിമര്‍ശനം സി.പി.എമ്മിലെ അണികള്‍ക്കുണ്ട്.
ജ്യോതി ബസു, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ.
ജന്മ നാടായ റഷ്യയിലേയും മറ്റ് പല രാജ്യങ്ങളിലേയുമെന്ന പോലെ ഇന്‍ഡ്യയിലും ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി(കള്‍) ഒരു ശക്തിയല്ല. ഒരു കാലത്ത് ലോക്സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കായിരുന്നു. 2004-ല്‍ സി.പി.എം., സി.പി.ഐ. കക്ഷികളടങ്ങുന്ന ഇടതുപക്ഷത്തിന് ലോക്സഭയില്‍ 59 അംഗങ്ങളുണ്ടായിരുന്നു. എന്നാലിന്ന് ആ സ്ഥാനത്ത് കേവലം 9 അംഗങ്ങള്‍ മാത്രമാണുള്ളത്.
വിഘടിച്ച് നില്‍ക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണത്തിലൂടെ വീണ്ടും ഒരു ശക്തിയായി വരണമെന്ന ആഗ്രഹം സി.പി.ഐ. പ്രകടിപ്പിക്കുന്നുണ്ടെങ്കിലും വലിയ കക്ഷിയായ സി.പി.എം.അതിനോട് മുഖം തിരിഞ്ഞാണ് നില്‍പ്പ്. ലയനവും പുനരേകീകരണവും വേണ്ട ഐക്യം മതിയെന്നാണവരുടെ നിലപാട്.

കേരള മുഖ്യമന്ത്രിയായി ഇ എം എസ് സത്യപ്രതിജ്ഞ ചെയ്യുന്നു.. 1957
കോണ്‍ഗ്രസ്സ് സര്‍ക്കാരിനോടുള്ള സമീപനം, ഇന്‍ഡ്യ-ചൈന തര്‍ക്കം, ആഗോള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഭിന്നിപ്പ് തുടങ്ങി 1964-ലെ പിളര്‍പ്പിനാധാരമായ കാര്യങ്ങള്‍ക്കൊന്നും ഇന്ന് പ്രസക്തിയില്ലാതായിരിക്കുന്നു. എങ്കിലും തര്‍ക്ക കാരണങ്ങള്‍ പരിശോധിച്ച് യോജിക്കാനുള്ള മനോഭാവം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഉണര്‍ന്നിട്ടില്ല. പകരം ബി.ജെ.പി.സര്‍ക്കാര്‍ ഫാസിസ്റ്റാണോ, അര്‍ദ്ധ ഫാസിസ്റ്റാണോ, നവ ഫാസിസ്റ്റാണോ എന്ന പുതിയ തര്‍ക്കത്തില്‍ അഭിരമിക്കാനാണ് അവര്‍ക്ക് താല്‍പ്പര്യം.
കമ്മ്യൂണിസവും സോഷ്യലിസവും യാഥാര്‍ത്ഥ്യമാകുന്നതോടെ ഭരണകൂടം കാലഹരണപ്പെടുകയും സ്വയം ഇല്ലാതാകുകയും ചെയ്യുമെന്ന് വിഭാവനം ചെയ്തുകൊണ്ട് കാറല്‍ മാര്‍ക്സും ഏംഗല്‍സും അവതരിപ്പിച്ച ആശയമാണ് “വിതറിംഗ് എവേ ഒഫ് ദ സ്റ്റേറ്റ്”. പക്ഷേ നൂറാം പിറന്നാൾ ആഘോഷിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം “വിതർ എവേ” ആകുന്ന കാഴ്ചയാകുമോ കാലം നമുക്ക് വേണ്ടി കാത്ത് വച്ചിരിക്കുന്നത് ?
