ന്യൂഡല്‍ഹി: കോവിഡ് രോഗം വീണ്ടും പടരുമ്പോൾ കേരളം കടുത്ത ആശങ്കയിലായി. രാജ്യത്ത് പുതുതായി 166 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോൾ അതിൽ ഭൂരിഭാഗവും കേരളത്തിൽ നിന്ന് ആണെന്ന്
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍.
രാജ്യത്തെ ആകെ സജീവ കേസുകളുടെ എണ്ണം 895 ആയി.സമീപകാലത്തെ പ്രതിദിന ശരാശരി കേസുകള്‍ ഏകദേശം 100 ആണ്.
ഏറ്റവും പുതിയ കേസുകള്‍ പകര്‍ച്ചപ്പനി പോലുള്ള രോഗങ്ങള്‍ വര്‍ദ്ധിക്കുന്നത് ശൈത്യകാലവുമായി ബന്ധപ്പെട്ടാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോവിഡ് ആരംഭിച്ചതിന് ശേഷം ഏറ്റവും കുറഞ്ഞ പ്രിതിദിന കേസുകള്‍ ഈ വര്‍ഷം ജൂലൈ 24 നായിയിരുന്നു.
രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4.44 കോടിയും മരണസംഖ്യ 5,33,306 ഉം ആണെന്ന് മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മരണനിരക്ക് 1.19 ശതമാനമാണ്.
രാജ്യത്ത് ഇതുവരെ 220.67 കോടി ഡോസ് കോവിഡ്-19 വാക്സിന് നല്‍കിയിട്ടുണ്ട് എന്നാണ് മന്ത്രാലയത്തിന്റെ കണക്ക്.