ബെംഗളൂരു: മുന്‍ ബിജെപി സര്‍ക്കാരിൻ്റെ കാലത്ത് കോവിഡ് പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങൾ അന്വേഷിക്കാനായി പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു.
കൊവിഡ് കാലത്തെ ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷന് ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും, റിപ്പോര്‍ട്ടില്‍ 500 കോടി രൂപ തിരിച്ചുപിടിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും നിയമ-പാര്‍ലമെന്ററി കാര്യ മന്ത്രി എച്ച് കെ പാട്ടീല്‍ പറഞ്ഞു.
കൊവിഡ് ബാധയുമായി ബന്ധപ്പെട്ട 7,223.64 കോടിയുടെ ചെലവുകള്‍ സൂക്ഷ്മമായി പരിശോധിച്ചതിന് ശേഷമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം പ്രത്യേക അന്വേഷണ സംഘവും (എസ്ഐടി) മന്ത്രിസഭാ ഉപസമിതിയും രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.