കോടതികൾ ഇനി എത്രകാലം … ?

കൊച്ചി :  നീതിന്യായ വ്യവസ്ഥയേയും സുപ്രിംകോടതിയെ തന്നെയും ഭാവിയിലെ ഭരണകൂടങ്ങളും തൽപ്പര കക്ഷികളായ രാഷ്ടീയ നേതൃത്വങ്ങളും കൂടി അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് രാഷ്ടീയ നിരീക്ഷകനും എഴുത്തുകാരനുമായ സി. ആർ.പരമേശ്വരൻ മുന്നറിയിപ്പ് നൽകുന്നു.

അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ് താഴെ:

 

സി.ആര്‍. പരമേശ്വരന്‍ എഴുതിയ നോവല്‍ 'പ്രകൃതി നിയമ'ത്തിന്റെ മാതൃഭൂമി പതിപ്പ് പുറത്തിറങ്ങി, Prakrithi niyamam novel by C.R. Parameswaran, Mathrubhumi books

റെക്കാലത്തെ ഗ്രഹണത്തിനു ശേഷം സുപ്രീംകോടതി അതിന്റെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് ഇപ്പോൾ.
അടുത്ത അധികാരം കിട്ടിയാൽ സംഘപരിവാർ ആദ്യമായി ചെയ്യുക ഇതുപോലൊരു ചീഫ് ജസ്റ്റിസ് ഇനി ഭാവിയിൽ ഉണ്ടാവില്ല എന്ന് ഉറപ്പുവരുത്തുകയായിരിക്കും.

അതുപോലെ,ഇലക്ഷൻ ബോണ്ടിന്റെ കാര്യത്തിൽ സുതാര്യത ആവശ്യപ്പെട്ട് കേസ് കൊടുത്ത, ഇന്ത്യയിലെ രാഷ്ട്രീയ അഴിമതിയുടെ കൂരിരുട്ടിൽ ഒരു രജതരേഖയായ Association Of Democratic reforms (ADR )എന്ന സംഘടനയെ കള്ളക്കേസുകൾ എടുത്ത് ഹത്യ ചെയ്യുന്നതും അവരുടെ മുൻഗണനയിൽ ഉണ്ടാകും..

ബിജെപി യോടൊപ്പം, കോൺഗ്രസ്,കമ്മ്യൂണിസ്റ്റ്, ദ്രാവിഡ, യാദവ,വംഗ,മറാത്ത പാർട്ടികൾക്ക് എല്ലാം നേരെ മിക്കപ്പോഴും കർശനമാണ് സുപ്രീംകോടതിയും ADR ഉം എന്നതിനാൽ നീതി വ്യവസ്ഥ അട്ടിമറിക്കാനുള്ള ബിജെപി ശ്രമത്തിൽ അവരും ഏകകണ്ഠമായി സഹകരിക്കും.