രഞ്ജിത്ത് കേസിൽപ്പെട്ടു; നടിക്ക് എതിരെ സിദ്ധിഖ്; വി.കെ. പ്രകാശും കുടുങ്ങി

കൊച്ചി: ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് ബംഗാളി നടി നൽകിയ പരാതിയില്‍ സിനിമ സംവിധായകന്‍ രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തു.കേസിലെ തുടര്‍നടപടികള്‍ ഇനി പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ദേശപ്രകാരമായിരിക്കും.

ഇ മെയില്‍ വഴിയാണ് നടി പരാതി നല്‍കിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ശ്യാം സുന്ദറിനാണ് പരാതി നല്‍കിയത്. കടവന്ത്രയിലെ ഫ്‌ളാറ്റില്‍വെച്ചാണ് അതിക്രമം ഉണ്ടായതെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ആണ് പരാതി. കഥ ചർച്ച ചെയ്യാമെന്ന് പറഞ്ഞാണ് ഫ്ലാറ്റില്‍ വിളിച്ചുവരുത്തിയതെന്നും ലൈംഗിക താത്പര്യത്തോടെ സ്പർശിക്കാൻ ശ്രമിച്ചുവെന്നും പറയുന്നു.

ഇതിനിടെ, ലൈംഗികാരോപണം ഉന്നയിച്ച നടിക്ക് എതിരെ അമ്മയുടെ മുൻ ജനറൽ സെക്രട്ടറി സിദ്ധിഖ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി .ആരോപണത്തിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ട്. ഇത് അന്വേഷിക്കണമെന്നാണ് സിദ്ദിഖ് ആവശ്യപ്പെടുന്നത്. വ്യത്യസ്ത സമയങ്ങളിലാണ് നടി ആരോപണം ഉന്നയിക്കുന്നത്. ബലാത്സംഗ ആരോപണം ഉന്നയിച്ചത് ഇപ്പോള്‍ മാത്രമാണ്. ‌ആരോപണള്‍ക്ക് പിന്നില്‍ നിക്ഷിപ്‌ത താത്പര്യമാണെന്നും സിദ്ദിഖ് ആരോപിച്ചു.

Hema committee impact: Siddique quits AMMA, Ranjith quits Kerala  Chalachitra Academy amid sexual abuse claims

രഞ്ജിത്,സിദ്ധിഖ്

 

പ്ലസ് ടു കഴിഞ്ഞിരിക്കുമ്പോൾ ആണ് സിദ്ധിഖുമായി സമൂഹമാധ്യമം വഴി ബന്ധപ്പെടുന്നത് എന്ന് നടി പറയുന്നു.നിള തീയേറ്ററില്‍ ‘സുഖമായിരിക്കട്ടെ’യെന്ന സിനിമയുടെ പ്രിവ്യൂ ഉണ്ടായിരുന്നു. പ്രിവ്യൂ കണ്ടതിന് ശേഷം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച്‌ സിനിമയെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചപ്പോഴാണ് പോയത്.

അവിടെ പോകുന്നത് വരെ മോളേയെന്നായിരുന്നു വിളിച്ചത്. എന്നാല്‍ ഈ മോളെ വിളി ഇതിനായിരിക്കും എന്ന് വിചാരിച്ചില്ല. അങ്ങനൊരു സിനിമ തന്നെ ഇല്ലെന്ന് പിന്നീടാണ് മനസിലാക്കുന്നത്.അവിടെ വെച്ചാണ് പീഡിപ്പിച്ചതെന്ന് നടി അറിയിച്ചു.

2019ല്‍ തന്നെ ഇക്കാര്യം പൊതു സമൂഹത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പീഡനം നേരിട്ടുവെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. സിദ്ദിഖ് ഇപ്പോള്‍ പറയുന്നതെല്ലാം കള്ളമാണെന്നും താനടക്കമുള്ള എല്ലാ അതിജീവിതമാരോടും ചെയ്തിരിക്കുന്നത് ബലാത്സംഗമാണെന്നും അവര്‍ പറഞ്ഞു. തന്റെ സമ്മതമില്ലാതെ ഉപദ്രവിച്ചയാളാണ് സിദ്ദിഖ്. അയാള്‍ നമ്ബര്‍ വണ്‍ ക്രിമിനലാണ്. സ്വയം കണ്ണാടി നോക്കിയാല്‍ അദ്ദേഹത്തിന് ക്രിമിനലിനെ കാണാമെന്നും അവർ ആരോപിച്ചു.

സംവിധായകന്‍ വി.കെ. പ്രകാശിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി യുവ കഥാകാരിയും രംഗത്ത് വന്നിട്ടുണ്ട്. തന്റെ ആദ്യ സിനിമയുടെ കഥ പറയാന്‍ ചെന്നപ്പോള്‍ ലൈംഗികമായി ആക്രമിച്ചുവെന്നാണ് യുവതിയുടെ പരാതി.

Sexual allegation Against VK Prakash: 'ചുംബിക്കാനും കിടക്കയിലേക്ക്  തള്ളിയിടാനും ശ്രമിച്ചു': വി.കെ.പ്രകാശ് ലൈംഗികമായി ഉപദ്രവിച്ചുവെന്ന് യുവ  കഥാകാരി - story ...

വി.കെ. പ്രകാശ്

 

കഥ സിനിമയാക്കാമെന്നുപറഞ്ഞ് കൊല്ലത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്ന് അവര്‍ പറഞ്ഞു. ഈ സംഭവം പുറത്തുപറയാതിരിക്കാന്‍ അദ്ദേഹം 10,000 രൂപ അയച്ചുതന്നുവെന്നും ഇപ്പോള്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘത്തിന് പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

രണ്ടുവര്‍ഷം മുന്‍പാണ് ഈ സംഭവം നടക്കുന്നതെന്നും ഒരു കഥ പറയുന്നതുമായി ബന്ധപ്പെട്ടാണ് സംവിധായകന്‍ പ്രകാശിനെ ബന്ധപ്പെടുന്നതെന്നും കഥാകാരി പറഞ്ഞു. അദ്ദേഹം നല്ല രീതിയില്‍ സംസാരിച്ചശേഷം കഥയുടെ ത്രെഡ് അയക്കാന്‍ പറഞ്ഞു. അതുലഭിച്ചശേഷം കഥ ഇഷ്ടമായി, എന്തായാലും സിനിമയാക്കാം, നേരിട്ട് കാണണമെന്ന് പറഞ്ഞു.

കൊച്ചിയില്‍ അദ്ദേഹം വരുമ്പോൾ കാണാമെന്നാണ് താന്‍ പറഞ്ഞത്. അപ്പോള്‍ അദ്ദേഹം കൊല്ലത്തേക്ക് വരാനാവശ്യപ്പെട്ടു. അത്രയും ദൂരം വരാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ എന്തായാലും സിനിമയാക്കും എന്നുപറഞ്ഞതുകൊണ്ടാണ് അങ്ങോട്ടുചെന്നതെന്നും കഥാകാരി പറഞ്ഞു.

അവിടെ പ്രകാശ് രണ്ട് മുറി ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. അവിടെ എന്റെ മുറിയിലേക്ക് അദ്ദേഹം വന്നു. കഥ കേട്ട് കുറച്ചായപ്പോള്‍ മദ്യം ഓഫര്‍ ചെയ്തു. കൂടാതെ നടി നവ്യാനായരെ വിളിച്ച്‌ സ്പീക്കറിലും അല്ലാതെയും എന്തൊക്കെയോ സംസാരിച്ചു. അതിനുശേഷം കഥയെഴുതാനല്ലാതെ അഭിനയിക്കാന്‍ ശ്രമിച്ചുകൂടേ എന്ന് ചോദിച്ചു.

അപ്പോള്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് മറുപടി പറഞ്ഞു. അപ്പോള്‍ അദ്ദേഹം ഒരു സീന്‍ പറയാം, അതൊന്നു ചെയ്ത് നോക്കൂ എന്നു പറഞ്ഞു. അത് വളരെ വള്‍ഗറായ, ഇന്റിമേറ്റ് സീനായിരുന്നു. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് താന്‍ കാണിച്ചുതരാമെന്ന് പ്രകാശ് പറഞ്ഞു. അതുംപറഞ്ഞ് ചുംബിക്കാനും കിടക്കയിലേക്ക് തള്ളിയിടാനുമെല്ലാം ശ്രമിച്ചു.

കഥ പൂര്‍ണമായും കേള്‍ക്കില്ലെന്നും വേറെയാണ് ഉദ്ദേശമെന്നും എനിക്ക് മനസിലായി. ഞാനദ്ദേഹത്തെ തിരികെ റൂമിലേക്ക് അയക്കാന്‍ ശ്രമിച്ചു. കഥ പിന്നീട് പറയാമെന്നും പറഞ്ഞു. ഉറപ്പാണോ എന്ന് അദ്ദേഹം ചോദിച്ചു. ഉറപ്പാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ഇറങ്ങിപ്പോയി. പത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ ഹോട്ടലില്‍നിന്ന് ഞാനും ഇറങ്ങി. തിരിച്ച്‌ എറണാകുളത്തെ വീട്ടിലെത്തി.

ഉറക്കമെഴുന്നേറ്റപ്പോള്‍ പ്രകാശിന്റെ കുറേ മിസ്ഡ് കോളുകള്‍ കണ്ടു. തിരിച്ചുവിളിച്ചപ്പോള്‍ കുറേ ക്ഷമാപണം നടത്തി. മകള്‍ അറിയപ്പെടുന്ന സംവിധായികയാണ്. രാത്രി പോകുന്ന സമയത്ത് എന്തെങ്കിലും സംഭവിച്ചാല്‍ തന്റെ പേര് നഷ്ടപ്പെടില്ലേ എന്നെല്ലാം പറഞ്ഞു. ആരോടും പറയാതിരിക്കാനും അവിടെവരെ വന്നതല്ലേയെന്നും പറഞ്ഞ് വേറെ ആരുടേയോ അക്കൗണ്ടില്‍നിന്ന് 10,000 രൂപ അയച്ചുതന്നു. സാറിന് ഇനി സിനിമയെടുക്കാന്‍ ഉദ്ദേശമില്ലല്ലോ വിട്ടേക്കൂ എന്നുപറഞ്ഞ് ഞാന്‍ ആ അധ്യായം അവസാനിപ്പിച്ചു – അവര്‍ വ്യക്തമാക്കി.

പിന്നീട് അദ്ദേഹവുമായി യാതൊരുവിധ ബന്ധവും ഉണ്ടായിട്ടില്ല. ഇപ്പോളിത് പറയുന്നത്, നമ്മുടെ സര്‍ക്കാര്‍ ഇത്തരക്കാര്‍ക്കെതിരെ നില്‍ക്കും എന്ന വാക്കുപറഞ്ഞതിനാലാണ് എന്ന് അവർ വ്യക്തമാക്കി.