ഒടുവിൽ മുഖ്യമന്ത്രി മിണ്ടി…..

തിരുവനന്തപുരം: കണ്ണൂർ അഡീഷണൽ ഡിസ്ട്രിക് മജിസ്ട്രേററ് ആയിരുന്ന നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയ്ക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇടതുമുന്നണി യോഗത്തിൽ അറിയിച്ചു.

പൊലീസ് അന്വേഷണത്തിൽ സർക്കാർ ഇടപെടില്ല. പൊലീസ് റിപ്പോർട്ടിനുശേഷം ദിവ്യയ്ക്കെതിരെ കൂടുതൽ നടപടിയെടുക്കും’’– ഇടതുമുന്നണി യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ഒരാഴ്ചയാകുമ്പോഴും അന്വേഷണം ഇഴയുന്നതിൽ വിമർശനം ഉയരുന്നതിനിടെയാണു മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയെങ്കിലും ദിവ്യയെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ പൊലീസ് തയാറായിട്ടില്ല.

ദിവ്യയുടെ പ്രസംഗം കാരണം എഡിഎം ആത്മഹത്യ ചെയ്യാൻ ഇടയുണ്ടോ എന്ന ചോദ്യം പൊലീസ് ചോദിക്കുന്നതു കേസ് വഴിതിരിച്ചു വിടാനാണെന്നു കണ്ണൂർ കളക്ടറേറ്റിലെ ജീവനക്കാർ സംശയിക്കുന്നു

ദിവ്യയോട് പൊലീസ് കാണിക്കുന്ന കരുതൽ സംശയം വർദ്ധിപ്പിക്കുന്നു എന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ദിവ്യ ഒളിവിൽ ആണെന്നാണ് പോലീസിൻ്റെ നിലപാട്.