തിരുവനന്തപുരം: ചെസ് ലോകകപ്പ് ഫൈനലില്‍ എത്തുന്ന ഏറ്രവും പ്രായം കുറഞ്ഞ താരമായ തമിഴ്നാട് ചെന്നൈ സ്വദേശിയായ പ്രഗ്നാനന്ദയെ സ്പോൺസർ ചെയ്യാൻ അദാനി ഗ്രൂപ്പ് തീരുമാനിച്ചതായി ചെയര്‍മാൻ ഗൗതം അദാനി അറിയിച്ചു.
വിശ്വനാഥൻ ആനന്ദിന് ശേഷം ചെസ് ലോകകപ്പിലെത്തുന്ന ഇന്ത്യൻ താരം കൂടിയാണ് പതിനെട്ടുകാരനായ പ്രഗ്നാനന്ദ. ലോക ചാമ്പ്യനും ലോക ഒന്നാം നമ്ബര്‍ താരവുമായ നോര്‍വേക്കാരൻ മാഗ്നസ് കാണ്‍സണെ പലതവണ കീഴടക്കിയാണ് പ്രഗ്നാനന്ദ വാര്‍ത്തകളില്‍ നിറഞ്ഞത്.
12-ാം വയസില്‍ പ്രഗ്നാനന്ദ ഗ്രാൻഡ് മാസ്റ്ററായി. ഗ്രാൻഡ്മാസ്റ്ററാകുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനാണ്. കഴിഞ്ഞ മാസം പ്രഗിന്റെ സഹോദരി വൈശാലിക്കും ഗ്രാൻഡ് മാസ്റ്റര്‍ പദവിലഭിച്ചിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ സഹോദരങ്ങളാണ് ഇവര്‍.
പ്രഗ്നാനന്ദയെ പോലുള്ള കായിക താരങ്ങള്‍ക്ക് ഞങ്ങള്‍ പൂര്‍ണമനസോടെ എല്ലാവിധ പിന്തുണയും നല്‍കുന്നുവെന്ന് ഗൗതം അദാനി പറഞ്ഞു.കായിക താരങ്ങള്‍ക്കായി രൂപം കൊടുത്ത പദ്ധതിയായ ഗര്‍വ്ഹേ യില്‍ ഉള്‍പ്പെടുത്തി വിവിധ കായിക ഇനങ്ങളിലുള്ള ഇരുപത്തിയെട്ടോളം താരങ്ങള്‍ക്ക് അദാനി ഗ്രൂപ്പ് പിന്തുണനല്‍കിയിട്ടുണ്ട്.