ന്യൂഡൽഹി : നിർമിത ബുദ്ധി പ്രയോജനപ്പെടുത്തി മാതൃഭാഷയിൽ സംസാരിക്കാനുള്ള സംവിധാനവുമായി സാംസങ് ഫോൺ നിർമാതാക്കൾ. അടുത്ത വർഷം ഇത് നിലവിൽ വരും എന്നാണ് കരുതുന്നത്.
മറ്റൊരു ഭാഷക്കാരനുമായി ഫോണിൽ സംസാരിക്കുമ്പോൾ തത്സമയം തർജ്ജമ ചെയ്യാനുള്ള ശേഷി ഉണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം.
ഗ്യാലക്‌സി എഐ എന്ന പേരിൽ വികസിപ്പിച്ച നിർമിത ബുദ്ധി (എഐ) സേവനം പ്രയോജനപ്പെടുത്തിയാണ് പുതിയ സംവിധാനം.
മറ്റൊരു ഭാഷ ഉപയോഗിക്കുന്ന ആളുമായി ഫോണിൽ സംസാരിക്കുമ്പോൾ ടെക്‌സ്റ്റും ഓഡിയോയും തത്സമയം തർജ്ജമ ചെയ്തു നൽകാൻ നിലവിൽ തേഡ് പാർട്ടി തർജ്ജമ ആപ്പുകൾ ഉപയോഗിക്കണം. പുതിയ ഫീച്ചർ വരുന്നതോടെ അതിന് മാറ്റം വരും.