കോഴിക്കോട് വിമാനത്താവളം സ്വകാര്യ മേഖലയ്ക്ക്

ന്യൂഡൽഹി: രാജ്യത്തെ കൂടുതല്‍ വിമാനത്താവളങ്ങള്‍ സ്വകാര്യ മേഖലക്ക് നല്‍കുകയാണെന്ന് കേന്ദ്ര സർക്കാർ പാർലമെൻ്റിൽ അറിയിച്ചു. കോഴിക്കോട് വിമാനത്താവളവും ഇതിൽ ഉൾപ്പെടും.

2025നുള്ളില്‍ രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്ക്കരിക്കാൻ ആണ് ഉദ്ദേശ്യം. നേരത്തെ സ്വകാര്യ മേഖലയ്ക്ക് തിരുവനന്തപുരം , മംഗളൂരു വിമാനത്താവളങ്ങൾ കൈമാറിയിരുന്നു.