January 27, 2025 11:23 am

നടി മംമ്ത കുല്‍ക്കര്‍ണി കുംഭമേളയ്ക്കിടെ സന്യാസിനിയായി

പ്രയാഗ് രാജ്: ഹിന്ദി സിനിമയിലെ മുൻനിര താരവും മോഡലുമായിരുന്ന മംമ്ത കുല്‍ക്കര്‍ണി ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന കുംഭമേളയ്ക്കിടെ സന്യാസം സ്വീകരിച്ചു. ഇനി സിനിമയിലേക്ക് മടങ്ങി വരില്ലെന്ന് അവർ അറിയിച്ചു.

52കാരിയായ മംമ്തയെ കിന്നര്‍ അഖാഡ മഹാ മണ്ഡലേശ്വരിയായി നിയമിക്കും. ഇനി മുതല്‍ ശ്രീ മാ മംമ്ത നന്ദഗിരി എന്ന പേരിലായിരിക്കും അവര്‍ അറിയപ്പെടുക.

‘‘സന്യാസം സ്വീകരിച്ചതിന് ശേഷമുള്ള ആചാരങ്ങള്‍ നടന്നുവരികയാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി അവര്‍ കിന്നര്‍ അഖാഡയുമായി ബന്ധപ്പെട്ടുവരികയാണ് – കിന്നര്‍ അഖാഡയിലെ ആചാര്യ മഹാമണ്ഡലേശ്വര്‍ ലക്ഷ്മി നാരായണ്‍ ത്രിപാഠി പറഞ്ഞു.

ढाई दशक बाद Mamta Kulkarni की हुई भारत वापसी, इस खास काम के लिए किया कमबैक  - Mamta Kulkarni Back in India for Maha Kumbh 2025 After 24 Years Shares  Latest Video on Instagram

ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും മംമ്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.ജനുവരി 29ന് നടക്കുന്ന മൗനി അമാവാസി സ്‌നാനത്തില്‍ അവര്‍ പങ്കെടുക്കും. ഏഴ് മണിക്കൂര്‍ നീളുന്ന തപ (ഒരു തരം ആരാധന) നടത്തി. അതിന് ശേഷം ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്ത് പിണ്ഡ ദാനം(അന്ത്യ കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ നടത്തുന്ന ഒരു ആചാരം) അര്‍പ്പിച്ചു.

നിരവധി സന്യാസികളുടെയും ഭക്തരുടെയും സാന്നിധ്യത്തില്‍ നടന്ന ഒരു പരമ്പരാഗത ചടങ്ങില്‍വെച്ച് ദുഗ്ധാഭിഷേകം(പാല്‍ അര്‍പ്പിക്കല്‍) നടത്തുകയും കുല്‍ക്കര്‍ണിയെ ത്രിപാഠി കിരീടധാരണം നടത്തുകയും ചെയ്തു. ‘‘ഞാന്‍ ഇനി ബോളിവുഡിലേക്ക് മടങ്ങി വരില്ല. സനാതന ധര്‍മത്തെ സേവിക്കാന്‍ ആഗ്രഹിക്കുന്നു,’’ ചടങ്ങിന് ശേഷം മംമ്ത പറഞ്ഞു.

 

Mamta Kulkarni clarifies she's not returned to Mumbai for Bollywood: 'Not  planning to make a return as an actress' | Bollywood - Hindustan Times

മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിലും മഹത്വം ദര്‍ശിക്കാന്‍ കഴിഞ്ഞതിലും എനിക്ക് ഭാഗ്യമുണ്ട്. എനിക്ക് സന്യാസിമാരുടെയും ഋഷിമാരുടെയും അനുഗ്രഹം ലഭിച്ചു, അവർ കൂട്ടിച്ചേർത്തു.ഗുരു ചൈതന്യ ഗഗന്‍ ഗിരിയില്‍ നിന്ന് 23 വര്‍ഷം മുമ്പ് താന്‍ ദീക്ഷ സ്വീകരിച്ചിരുന്നതായും ഇപ്പോള്‍ പുതിയൊരു ജീവിതത്തിലേക്ക് താന്‍ കടക്കുകയാണെന്നും അവര്‍ പറഞ്ഞു.

താന്‍ കാശിക്ക് പോകാനിരിക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ സന്യാസം സ്വീകരിക്കാനും ലൗകിക സുഖങ്ങള്‍ ത്യജിക്കാനും ആഗ്രഹിക്കുന്നുവെന്ന് ബോധ്യമായതിനെ തുടര്‍ന്ന് അവര്‍ അത് മാറ്റി വയ്ക്കുകയായിരുന്നു.

ബോളിവുഡ് സിനിമകളിലൂടെ പേരെടുത്ത മംമ്ത പിന്നീട് വിക്കി ഗോസ്വാമിയെ വിവാഹം ചെയ്ത് ആഫ്രിക്കയിലെ കെനിയയില്‍ സ്ഥിരതാമസമാക്കി. അവിടെ വെച്ച് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് ഇടപാടുകള്‍ നടത്തിയതിന് മംമ്തയ്ക്കും ഭര്‍ത്താവിനുമെതിരേ കേസെടുത്തിരുന്നു. കേസിൽ ഇരുവരും മുഖ്യപ്രതികളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News