കട ബാധ്യത മൂലം നടി കങ്കണ റണാവത്ത് ബംഗ്ലാവ് വിൽക്കുന്നു

മുംബൈ: ബി ജെ പി നേതാവും ലോക്‌സഭാ അംഗവുമായ ബോളിവുഡ്​ നടിയുമായ കങ്കണ റണാവത്ത്, മുംബൈ ബാന്ദ്രയിലെ 40 കോടി രൂപ വിലയിട്ടിരിക്കുന്ന ബംഗ്ലാവ് വിൽക്കാൻ ഒരുങ്ങുന്നു.

അനധികൃത നിർമാണം കണ്ടെത്തിയതിനെ തുടർന്ന് ബൃഹാൻ മും​ബൈ കോർപറേഷൻ ഇത് പൊളിച്ചുനീക്കാൻ ഉത്തരവിട്ടിട്ടുണ്ട്.ഈ വീട്ടിലാണ് കങ്കണയുടെ ഉടമസ്ഥതയിലുള്ള സിനിമ നിർമാണക്കമ്പനി മണികർണിക ഫിലിംസിന്‍റെ ഓഫിസും പ്രവർത്തിക്കുന്നത്.

അതേസമയം, കടബാധ്യതയുള്ളതിനാലാണ് വീട് വിൽക്കാൻ തീരുമാനിച്ചതെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. 19 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് അവകാശപ്പെട്ട കങ്കണ, 17 കോടി രൂപയുടെ കടബാധ്യതയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം, ഡൽഹിയിലും മാണ്ഡ്യയിലും വീടുകൾ ഉള്ളതിനാൽ ബാന്ദ്രയിലെ വീട് ആവശ്യമില്ലെന്ന് അടുത്ത സുഹൃത്തുകളോട് പറഞ്ഞതായും വാർത്തകളുണ്ട്.

A look inside Kangana Ranaut's Mumbai house which she is reportedly selling for Rs 40 crore - Lifestyle News | The Financial Express

2013ലാണ്​ കങ്കണ റാവത്ത് ബാന്ദ്രയിൽ ഫ്ലാറ്റ്​ വാങ്ങിയത്​. അറ്റകുറ്റപണികൾ നടത്തിയപ്പോൾ കെട്ടിട നിർമാണ ചട്ടം ലംഘിച്ചെന്നും അനധികൃത നിർമാണം പൊളിച്ചു നീക്കണമെന്നും ചൂണ്ടിക്കാട്ടി ബൃഹാൻ മുംബൈ കോർപറേഷൻ 2018ൽ​ നോട്ടീസ്​ നൽകി​. എന്നാൽ, കോർപറേഷന്‍റെ നടപടിക്കെതിരെ കങ്കണ കോടതിയെ സമീപിച്ചു.

അതേസമയം, കോർപറേഷൻ അംഗീകരിച്ച പ്ലാനിൽ മാറ്റം വരുത്തി​യെന്ന് കോടതിയും കണ്ടെത്തി. 2020ൽ ചട്ടലംഘനം നടത്തി നിർമിച്ച വീടിന്‍റെ ഒരു ഭാഗം കോർപറേഷൻ പൊളിച്ചു നീക്കി. തുടർന്ന് ഹൈക്കോടതിയെ സമീപിച്ച കങ്കണ തുടർനടപടിക്കെതിരെ സ്റ്റേ വാങ്ങി. തുടർന്ന് കോർപറേഷനെതിരെ രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹരജി നൽകിയെങ്കിലും പിന്നീട് പിൻവലിച്ചു.

 

Kangana Ranaut's 48 Crore Pali Hill Bungalow INSIDE PICS

അതിനിടെ, ബി.ജെ.പിയിൽ ചേർന്ന കങ്കണ കോൺഗ്രസിനെയും നെഹ്റു അടക്കം മുൻകാല നേതാക്കളെയും അധിക്ഷേപിക്കുന്ന പ്രസ്താവനകളുമായി രംഗത്തെത്തി.ഇതിന് പിന്നാലെയാണ് സ്വദേശമായ ഹിമാചലിലെ മാണ്ഡിയിൽ നിന്ന് മൽസരിച്ച അവർ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.