തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ ആലത്തൂര്‍ മുന്‍ എംപി പി.കെ ബിജുവിനെതിരേ കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. തട്ടിപ്പില്‍ പി.കെ..ബിജുവിന് പങ്കുണ്ട്. പണം കൈപ്പറ്റിയെന്ന് ഇഡി ആരോപിക്കുന്ന എംപി ബിജുവാണെന്നും അനില്‍ ആരോപിച്ചു.
കേസിലെ ഒന്നാം പ്രതി സതീശന് ബിജുവിന്റെ മെന്ററായി പ്രവര്‍ത്തിച്ചയാളാണ്. 2014ല്‍ എംപിയായിരുന്ന ബിജുവിന് വടക്കാഞ്ചേരിയില്‍ ഓഫീസ് എടുത്ത് നല്കിയതും ചെലവുകള്‍ വഹിച്ചതും സതീശനാണെന്ന് അദ്ദേഹം പറഞ്ഞു.
പി.കെ. ബിജുവിനും എ.സി. മൊയ്തീനും കരുവന്നൂര്‍ കൊള്ളയില്‍ തുല്യ പങ്കാളിത്തമാണെന്നും അനില്‍ അക്കര ആരോപിച്ചു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. തട്ടിപ്പില്‍ മൊയ്തീന്റെ ബന്ധം നേരത്തെ അറിഞ്ഞതാണെന്നും അനില്‍ അക്കര വ്യക്തമാക്കി.
പി.കെ.ശശിയെ പീഡനപരാതി അന്വേഷിക്കാന്‍ ഏല്‍പ്പിച്ചതുപോലെയാണ് സതീശനെതിരേ ഉള്ള ആരോപണം അന്വേഷി ക്കാന്‍ ബിജുവിനെ ചുമതലപ്പെടുത്തിയതെന്ന് അനില്‍ പരിഹസിച്ചു.