ഇൻഡോർ: ‘താടി കളയൂ, പ്രണയം രക്ഷിക്കൂ’ എന്ന പ്ലക്കാർഡും പിടിച്ച് ജാഥ നടത്തുന്ന പെണ്‍കുട്ടികളുടെ ചിത്രം വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ച ഒരു വീഡിയോ ഇതുവരെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. വീഡിയോ റീല്‍സിന് വേണ്ടി ചെയ്തതാണോ എന്ന സംശയവും ഇല്ലാതില്ല.
പണ്ട് താടിയും ബുള്ളറ്റും ഉള്ള ആണ്‍കുട്ടികളെ ആയിരുന്നു പെണ്‍കുട്ടികള്‍ക്ക് ഏറെ ഇഷ്ടം. ഭംഗി കൂട്ടാൻ മാത്രമല്ല, പുരുഷന്മാരുടെ ആരോഗ്യവും പക്വതയും സൂചിപ്പിക്കുന്നത് കൂടിയാണ് ഈ താടിയെന്നാണ് പഠനം പറയുന്നത്.
താടിക്കാരെ മാത്രമേ കല്യാണം കഴിക്കൂ എന്ന് പ്രതിജ്ഞ എടുക്കുന്നവരും ഉണ്ടായിരുന്നു. എന്നാല്‍ ആ കാലത്തിനു അന്ത്യമായിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചില ചിത്രങ്ങൾ അത് വിളിച്ചു പറയുന്നു.
മദ്ധ്യപ്രദേശിലെ ഇൻഡോറില്‍ ഒരൂകൂട്ടം പെണ്‍കുട്ടികളാണ് മുദ്രാവാക്യവുമായി രംഗത്തെത്തിയത്. നീണ്ട താടിയും മുടിവച്ച് നടക്കുന്ന ബോയ്ഫ്രണ്ടിസിനെ തങ്ങള്‍ക്ക് വേണ്ടെന്നും ക്ലീൻ ഷെവ് ചെയ്ത് വന്നാല്‍ മാത്രമേ മുൻപോട്ട് പോകൂ എന്നും പെണ്‍കുട്ടികള്‍ പറയുന്നുണ്ട്.പ്ലക്കാർഡും കൈയ്യില്‍ പിടിച്ച കൊണ്ടാണ് പെണ്‍കുട്ടികളുടെ പ്രകടനം.
വീഡിയോയ്‌ക്ക് താഴെ കമൻ്റുകളുടെ പൂരമാണ്. “ആണ്‍കുട്ടികള്‍ ഇതുപോലെ എന്തെങ്കിലും ചെയ്താല്‍, വലിയ പ്രശ്നമാക്കും. പെണ്‍കുട്ടികള്‍ എന്ത് ചെയ്താലും ചോദിക്കാൻ ആരും ഇല്ല”. “എന്താണ് താടിക്ക് പ്രശ്നം? പ്രണയം പോയാലും സാരമില്ല, താടി അവിടെ തന്നെ കാണും” എന്ന് കമന്റിട്ടവരും കൂട്ടിത്തിലുണ്ട്. ആന്റി ഫേഷ്യല്‍ ഹെയർ മൂവ്മെന്റ് അജണ്ടയുടെ ഭാഗമാണെന്ന് സംശയിക്കുന്നവരുമുണ്ട്.