ബംഗ്ലാദേശിലെ ‘കയറുപിരി’ യാണ് മുഹമ്മദ് യൂനുസ്!

In Featured, Special Story
August 07, 2024
കൊച്ചി : ഏതായാലും ബംഗ്ലാദേശിൽ യൂനുസ് വന്നാൽ ബംഗ്ലാദേശിന്റെ കാര്യം കട്ടപ്പൊക. വട്ടിപ്പലിശ സമ്പ്രദായമാണ് അദ്ദേഹത്തിന്റെ ഇക്കണോമിക്സ്. ചിലർ അതിനെ മൈക്രോക്രെഡിറ്റ് എന്ന് വിളിക്കും.
യുണൈറ്റഡ് നേഷൻസ് മുൻ ഉപദേഷ്ടാവായിരുന്ന പ്രമോദ് കുമാർ ഫേസ്ബുക്കിലെഴുതുന്നു.
“പാവപ്പെട്ടവരെ എങ്ങനെ സഹായിക്കണമെന്ന് അവരുടേതായ മണ്ടൻ ആശയങ്ങളും, വിശ്വാസങ്ങളും, സ്ഥാപിത താല്പര്യങ്ങളുമുള്ള മൾട്ടീലാറ്ററൽ, ബൈലാറ്ററൽ ഏജൻസികളുടെയും, പാശ്ചാത്യലോകത്തെ സർക്കാരുകളുടെയും, വമ്പന്മാരുടെയും പിന്തുണയാണ് അയാളുടെ ശക്തി. അയാളുടെ തട്ടിപ്പിന് പിടിച്ച് ജയലിലിടാൻ കാത്തിരിക്കുകയായിരുന്നു ഷെയ്ഖ് ഹസീന” പ്രമോദ് കുമാർ തുടരുന്നു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ:—

ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിനെ ഇടക്കാല പ്രധാനമന്ത്രിയായി വേണമെന്ന് “വിദ്യാർത്ഥി സമരക്കാർ” പറയുന്നത്രേ.ബംഗ്ലാദേശിലെ കയറുപിരിയാണ് മുഹമ്മദ് യൂനുസ്. അയാൾ മൈക്രോ-ക്രെഡിറ്റ് എന്നു പറഞ്ഞ് കുറേക്കാലമായി ആളുകളെ പറ്റിക്കുന്നു, പാവപ്പെട്ടവരെ എങ്ങനെ സഹായിക്കണമെന്ന് അവരുടേതായ മണ്ടൻ ആശയങ്ങളും, വിശ്വാസങ്ങളും, സ്ഥാപിത താല്പര്യങ്ങളുമുള്ള മൾട്ടീലാറ്ററൽ, ബൈലാറ്ററൽ ഏജൻസികളുടെയും, പാശ്ചാത്യലോകത്തെ സർക്കാരുകളുടെയും, വമ്പന്മാരുടെയും പിന്തുണയാണ് അയാളുടെ ശക്തി. അയാളുടെ തട്ടിപ്പിന് പിടിച്ച് ജയലിലിടാൻ കാത്തിരിക്കുകയായിരുന്നു ഷെയ്ഖ് ഹസീന. ഇത് അയാളെ പിന്തുണയ്ക്കുന്ന അന്തർദേശീയ സമൂഹത്തിന് ഇഷ്ടപ്പെട്ടിട്ടില്ല, നോബൽ പ്രൈസ് കൊടുത്തത് ചുമ്മാതെയാണോ. അങ്ങനെയൊക്കെ നോബൽ പ്രൈസ് കിട്ടിയ ആളെ കൈകാര്യം ചെയ്യാമോ. ലോകത്തെ “പൗരപ്രമുഖരെല്ലാം” ഒരു പ്രസ്താവനയും പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. യൂസഫിനെ തൊടരുത് എന്നു പറഞ്ഞ്. ഹസീന പോയി പണി നോക്കാൻ പറഞ്ഞു.
അയാൾ ഒരു രാഷ്ട്രീയ പാർട്ടിയും ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. ഇതൊക്കെ തന്നെ ഈ സമരങ്ങൾക്കു പിന്നിൽ വിദേശ കാരണങ്ങൾ സംശയിക്കാൻ ധാരാളം. മനുഷ്യാവകാശ വിരുദ്ധമായിരുന്നെങ്കിലും ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും ഏറെക്കുറെ ഇത്തരം ഒരു അവസ്ഥയിലായിരുന്നു. പട്ടാളക്കാരോട് കലാപാഹ്വാനം ചെയ്തപ്പോഴാണ് അവർ ഇടപെട്ടത്, അല്ലെങ്കിൽ ഇതുപോലൊക്കെ നടന്നേനെ. അങ്ങനെയുള്ള ഒരു പോക്കായിരുന്നു അന്ന് എന്നത് മറക്കാനാവില്ല.
ഏതായാലും യൂനുസ് വന്നാൽ ബംഗ്ലാദേശിന്റെ കാര്യം കട്ടപ്പൊക. വട്ടിപ്പലിശ സമ്പ്രദായമാണ് അദ്ദേഹത്തിന്റെ ഇക്കണോമിക്സ്. ചിലർ അതിനെ മൈക്രോക്രെഡിറ്റ് എന്ന് വിളിക്കും.
(കേരളത്തിലെ എല്ലാ ആവശ്യങ്ങൾക്കും കുടുംബശ്രീ എന്ന് പറയുന്ന കയറുപിരി ഇക്കണോമിക്സ് പോലെയാണ് യൂനുസിന് ബംഗ്ലാദേശിൽ മൈക്രോക്രെഡിറ്റ്. എല്ലാറ്റിനും ഒരേ മരുന്ന്. നൂറു മില്ലിയൻ ആരുമറിയാതെ അടിച്ചു മാറ്റിയപ്പോൾ സർക്കാർ കണ്ടു പിടിച്ചു, കേസെടുത്തു)