വീണ്ടും വരുന്നു ബാഹുബലി

ഹൈദരാബാദ് : സിനിമയുടെ മുഖം മാറ്റിയ ചിത്രമായ എസ്‌എസ് രാജമൗലിയുടെ ബാഹുബലി വീണ്ടും വരുന്നു.

രണ്ട് ഭാഗങ്ങളിലായി ഇറങ്ങിയ ചിത്രത്തിന് ഇപ്പോഴും ആരാധകര്‍ ഏറെയാണ്.ബാഹുബലി: ക്രൗണ്‍ ഓഫ് ബ്ലഡ് എന്ന് പേരിട്ട പുതിയ അനിമേറ്റഡ് സീരീസാണ് രാജമൗലി പ്രഖ്യാപിച്ചത്.

മഹിഷ്മതിയിലെ ജനങ്ങള്‍ അവന്റെ പേര് വിളിച്ചാല്‍ ഈ പ്രപഞ്ചത്തിലെ ഒരു ശക്തിക്കും അവന്റെ തിരിച്ചുവരവ് തടയാനാവില്ല.- എന്ന അടിക്കുറിപ്പിലാണ് സീരീസിന്റെ പേര് പുറത്തുവിട്ടത്.

ട്രെയിലര്‍ വൈകാതെ പുറത്തുവരും.ചിത്രത്തിലെ കഥാപാത്രങ്ങലെ തീരുമാനിച്ചിട്ടില്ല.

ബാഹുബലിയെക്കുറിച്ച്‌ വരുന്ന ആദ്യത്തെ ആനിമേറ്റഡ് സീരീസല്ല ഇത്. ബാഹുബലി: ദി ലോസ്റ്റ് ജയന്റ്‌സ് എന്ന പേരില്‍ 2017ല്‍ ഒരു സീരീസ് എത്തിയിരുന്നു. രാജമൗലിയുടെ രാജമൗലി പല റെക്കോര്‍ഡുകളുമാണ് തകര്‍ത്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗം 1810 കോടി രൂപ ആഗോളതലത്തില്‍ നിന്ന് നേടി എന്നാണ് കണക്ക്.