കാളിപൂജയിലെ മൃഗബലി തടയാനാവില്ലെന്ന് ഹൈക്കോടതി

കൊല്‍ക്കത്ത: കാളിപൂജക്ക് ആടുകളെ ബലിയര്‍പ്പിക്കുന്നത് തടയണമെന്ന ഹർജി കൊല്‍ക്കത്ത ഹൈക്കോടതി തള്ളി.

മൃഗബലി തടയണമെന്ന ആവശ്യം ജസ്റ്റിസുമാരായ ബിശ്വജിത് ബസു, അജയ് കുമാര്‍ ബസു എന്നിവരടങ്ങിയ ബെഞ്ച് ആണ് നിരസിച്ചത്. വടക്കേ ഇന്ത്യയും തെക്കേ ഇന്ത്യയും തമ്മില്‍ വ്യത്യാസമുണ്ടെന്നും ആചാരങ്ങളിലും മാറ്റമുണ്ടാവാമെന്നും അവർ അഭിപ്രായപ്പെട്ടു.

'വടക്കേ ഇന്ത്യയും കിഴക്കേ ഇന്ത്യയും തമ്മില്‍ വ്യത്യാസമുണ്ട്' കാളിപൂജയിലെ മൃഗബലി തടയാനാവില്ലെന്ന് ഹൈക്കോടതി

വെള്ളിയാഴ്ച്ച നടക്കാനിരിക്കുന്ന മൃഗബലി തടയണമെന്നാവശ്യപ്പെട്ട് അഖില ഭാരതീയ ഗോ സേവക് സംഘത്തിന്റെ അപേക്ഷ തള്ളിയാണ് ഉത്തരവ്.

നിരവധി സമുദായങ്ങളുടെ ഒഴിവാക്കാനാവാത്ത മത ആചാരങ്ങളെ തടയുന്നത് യുക്തിഭദ്രമായിരിക്കില്ല. പുരാണ ഇതിഹാസങ്ങളിലെ കഥാപാത്രങ്ങള്‍ സസ്യാഹാരികളാണോ മാംസാഹാരികളാണോ എന്നത് ഇപ്പോഴും വിവാദ വിഷയമാണ്-കോടതി ചൂണ്ടിക്കാട്ടി.

കാളിപൂജക്ക് ആടുകളെ ബലിയര്‍പ്പിക്കുന്നത് തടയണമെന്ന് കഴിഞ്ഞ വര്‍ഷവും സംഘടന ആവശ്യപ്പെട്ടിരുന്നു. ഇത് ചീഫ് ജസ്ററിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു.