December 12, 2024 10:33 am

അമൃത സെൻ്റർ വികസിപ്പിച്ച നെല്ലുണക്കൽ യന്ത്രം വിപണിയിലേക്ക്

തൃശ്ശൂർ : കൊല്ലം അമൃതപുരിയിലെ ഡി. എസ്. ടി അമൃത ടെക്നോളജി എനേബിളിംഗ് സെൻ്റർ വികസിപ്പിച്ചെടുത്ത നെല്ലുണക്കൽ യന്ത്രം വിപണിയിലിറക്കി.

വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന യന്ത്രങ്ങളേക്കാൾ കുറഞ്ഞ മുതൽമുടക്ക് മാത്രമേ ഇതിനു വേണ്ടി വരുന്നുള്ളൂ എന്നാണ് ഇതിൻ്റെ പ്രത്യേകത.

കേന്ദ്ര സർക്കാരിൻ്റെ ശാസ്ത്ര – സാങ്കേതിക വകുപ്പിൻ്റെ സഹായത്തോടെയാണ് ഇത് രൂപകൽപ്പന ചെയ്തതെന്ന് സെൻ്റർ ഡി. ജി.എം: മഹേഷ് മോഹൻ അറിയിച്ചു. ദിവസവും ആയിരം കിലോഗ്രാം നെല്ല് ഉണക്കാൻ ശേഷിയുള്ള യന്ത്രമാണിത്. മഴക്കാലം കൂടുതലുള്ള കേരളത്തിലെ കർഷകർക്കും അരിമില്ലുകാർക്കും ഇത് ഏറെ പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

തൃശ്ശൂർ അയ്യന്തോൾ എം. എസ്. എം. ഇ ഓഫീസിൽ നടന്ന ചടങ്ങിൽ മാള പുത്തൻചിറ കുത്തരി മിൽസ് ഉടമ പി. എസ്. ഉണ്ണികൃഷ്ണൻ ആദ്യ യന്ത്രം ഏററുവാങ്ങി. എം. എസ്. എം. ഇ. ജോയിൻ്റ് ഡയറക്ടർ: ജി.എസ്. പ്രകാശ്, ബി പി സി എൽ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ അജിത് കുമാർ, സിഡ്ബി ഡി. ജി. എം: ഷാജു റാഫേൽ, അമൃത ടെക്നോളജി സെൻ്ററിലെ കെ. എൻ .സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.

നെല്ലുണക്കൽ യന്ത്രം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 918921434611 എന്ന നമ്പറിൽ ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News